ജിദ്ദ: അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവ കോ ഓഡിനേഷൻ കമ്മിറ്റി നവംബറിൽ ജിദ്ദയിൽ സംഘടിപ്പിക്കുന്ന ‘ഫാമിലി കോൺഫെറൻസ് 2.0’യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന ശീർഷകത്തിൽ 2024 നവംബറിൽ നടന്ന ഒന്നാം ഫാമിലി കോൺഫറൻസിെൻറ തുടർച്ചയാണ് പുതിയ സമ്മേളനം.
ഹുസൈൻ സലഫി അടക്കമുള്ളവർ പങ്കെടുക്കും. ‘വിശ്വാസം, കുടുംബം, സമൂഹം’ എന്നതാണ് കോൺഫറൻസിെൻറ പ്രമേയം. തൗഹീദിലധിഷ്ഠിതമായ വിശ്വാസവിശുദ്ധിയും ധാർമികമൂല്യങ്ങളും ഉൾക്കൊണ്ട്, ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന മാതൃകാ കുടുംബങ്ങളിലൂടെ സാമൂഹികപ്രതിബദ്ധതയും ഐക്യവുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
കൂടാതെ, പ്രവാസി മുസ്ലിം കുടുംബങ്ങൾ നേരിടുന്ന വിശ്വാസപരവും സാംസ്കാരികവുമായ വെല്ലുവിളികളെ ഖുർആൻ-സുന്നത്തുകളുടെ വെളിച്ചത്തിൽ വിശകലനം ചെയ്ത് കുടുംബങ്ങളെ ശാക്തീകരിക്കാനും, സംഘടന പരമായ അതിർവരമ്പുകൾക്കതീതമായി സമൂഹത്തിൽ പരസ്പരസഹോദര്യവും ഐക്യവും വളർത്താനും ഈ ഫാമിലി കോൺഫറൻസ് ലക്ഷ്യമിടുന്നു. അനുബന്ധമായി ടീനേജ് വിദ്യാർത്ഥികൾക്കും കുട്ടികൾക്കുമായി യൂത്ത് വിങ്ങിെൻറ നേതൃത്വത്തിൽ പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും.
സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ വൈസ് പ്രസിഡൻറ് അബ്ദുർ റശീദ് ചേരൂർ അധ്യക്ഷത വഹിച്ചു. സെൻറർ പ്രബോധകൻ അബ്ദുർറഊഫ് അൽഹികമി ഉദ്ബോധനം നടത്തി. ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട് രൂപരേഖ അവതരിപ്പിച്ചു. ജെ.ഡി.സി.സി. സെക്രട്ടറി സൽമാൻ ബാലുശ്ശേരി സ്വാഗതവും റൗനഖ് പുത്തൂർ പള്ളിക്കൽ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: സുനീർപുളിക്കൽ (ചെയർ.), അബ്ദുൽ ഗഫൂർ പൂങ്ങാടൻ, അബ്ദുർ റശീദ് ചേരൂർ (വൈ. ചെയർ.), ഫൈസൽ വാഴക്കാട് (ജന. കൺ.), ഇഖ്ബാൽ ആമ്പാത്ത്, റൗനഖ് ഓടക്കൽ (ജോ. കൺ.), വകുപ്പ് കൺ.മാർ: രജിസ്ട്രേഷൻ: സൽമാൻ ബാലുശ്ശേരി (കൺ.) അബ്ദുൽ ജബ്ബാർ വണ്ടൂർ, സൽമാനുൽ ഹാരിസ് (ജോ. കൺ.), പ്രോഗ്രാം: ഇഖ്ബാൽ മുഹമ്മദ് (കൺ.), മുഹമ്മദ് റഫീഖ് സുല്ലമി, റഫീഖ് ഇരിവേറ്റി (ജോ. കൺ.), പബ്ലിസിറ്റി: റൗനഖ് ബവാദി (കൺ.), ജഷീർ ഷറഫിയ്യ, റശീദലി യൂത്ത് (ജോ. കൺ.), ഫൈനാൻസ്: നബീൽ പാലപ്പറ്റ (കൺ.), റഷീദ് ചേരൂർ, അബ്ദുൽ ഹഖ് മട്ടന്നൂർ (ജോ. കൺ.), മീഡിയ: ഇഖ്ബാൽ തൃക്കരിപ്പൂർ (കൺ.), അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ബദറുദ്ധീൻ കമ്പിൽ (ജോ. കൺ.), വെന്യു ആൻഡ് റിസപ്ഷൻ: റമീസ് ബവാദി (കൺ.), അബ്ദുറഹീം ഖാലിദ് ബിൻ വലീദ്, അഹ്സാൻ അസീസിയ (ജോ. കൺ.), വളണ്ടിയർ: അബ്ദുൽ ജബ്ബാർ വെട്ടുപാറ (കൺ.), അബ്ദുർറസാഖ് ഇരിക്കൂർ, റാഫിപുളിക്കോടൻ (ജോ. കൺ.), ഗസ്റ്റ് ആൻഡ് ഹോസ്പിറ്റാലിറ്റി: നിസാർ അർകാസ് (കൺ.), ഫുഡ് ആൻഡ് റഫ്രഷ്മെന്റ്: അബ്ദുൽ ജബ്ബാർ തിരൂരങ്ങാടി (കൺ.), അബ്ബാസ് പുൽപറ്റ, റിയാസ് തുവ്വൂർ (ജോ. കൺ.), ഓഡിയോ, വീഡിയോ ആൻഡ് ഐ.ടി: സൽമാനുൽ ഫാരിസ് (കൺ.), റഫീഖ് സുല്ലമി, സൗബാൻ മൊറയൂർ (ജോ. കൺ.), റൂട് സ്വിംഗ്: നൗഫൽ പീടിയേക്കൽ (കൺ.), ഡോ. റിയാസ്, റൗനഖ് (ജോ. കൺ.), ട്രാൻസ്പോർട്ടേഷൻ: ഷമീർ ഖാലിദ് ബിൻ വലീദ് (കൺ.), സ്റ്റാൾ: മുജീബ് തച്ചമ്പാറ (കൺ.), റഈസ് കാലിക്കറ്റ്, മുഹമ്മദ് കുട്ടി മഹ്ജർ (ജോ. കൺ.), ഫോട്ടോഗ്രാഫി: മിസ്ഹബ് വേങ്ങര (കൺ.), മെഡിക്കൽ: ഡോ. റിയാസ് മാഹി (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.