ജലീൽ കണ്ണമംഗലം (പ്രസിഡന്റ്), ഗഫൂർ കൊണ്ടോട്ടി (ജനറൽ സെക്രട്ടറി), സുൽഫീക്കർ ഒതായി (ട്രഷറർ), വഹീദ് സമാൻ (വൈസ് പ്രസിഡന്റ്), ഗഫൂർ മമ്പുറം (ജോയിന്റ് സെക്രട്ടറി)

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികൾ

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് ജലീൽ കണ്ണമംഗലം (24 ന്യൂസ്), ജനറൽ സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ), ട്രഷറർ സുൽഫീക്കർ ഒതായി (അമൃത ന്യൂസ്), വൈസ് പ്രസിഡന്റ് വഹീദ് സമാൻ (ദ മലയാളം ന്യൂസ്), ജോയിന്റ് സെക്രട്ടറി ഗഫൂർ മമ്പുറം (ദേശാഭിമാനി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇബ്രാഹീം ശംനാട് (ഗൾഫ് മാധ്യമം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് ബിജുരാജ് രാമന്തളിയും (കൈരളി ടി.വി), സാമ്പത്തിക റിപ്പോർട്ട് പി.കെ സിറാജും (ഗൾഫ് മാധ്യമം) അവതരിപ്പിച്ചു. ഹസ്സൻ ചെറൂപ്പ (സൗദി ഗസറ്റ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), സാബിത്ത് സലീം (മീഡിയ വൺ), സാലിഹ് (ദ മലയാളം ന്യൂസ്) എന്നിവർ ആശംസകൾ നേർന്നു.

Tags:    
News Summary - Jeddah Media forum office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.