ജിദ്ദ: ആഗോള വ്യക്തിത്വ വികസന പരിശീലന ക്ലബ് ആയ മലയാളം ടോസ്്റ്റ് മാസ്്റ്റേര്സ്ഴ്സ് ജിദ്ദ വിഭാഗത്തിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അംഗങ്ങളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന ടോസ്്റ്റ് മാസ്്റ്റേഴ്സിന് 184 രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം ടോസ്്റ്റ് മാസ്്റ്റര്‍ ക്ലബ് മാതൃഭാഷ അടിസ്ഥാനമാക്കി സമകാലിക വിഷയങ്ങളിൽ പ്രസംഗ പരിശീലനവും സാമൂഹിക സാംസ്കാരിക രംഗത്ത് തന്മയത്വത്തോടെ അനായാസം വിഷയങ്ങളെ വിശകലനം ചെയ്യാനും സംവാദ ക്ഷമതയോടെ അപഗ്രഥിക്കാനും പ്രാപ്തമാക്കുന്ന നിരവധി വ്യക്തിത്വ വികസനപരിപാടികൾ ഉൾപ്പെടുത്തി എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ബുധനാഴ്ചകളിലാണ് നടത്തപ്പെടുന്നത്.
പരിശീലനം ലഭിച്ച നിരവധിയാളുകൾക്ക് സമൂഹത്തിെൻറ വിവിധ മേഖലയിൽ ശോഭിക്കാൻ മലയാളം ടോസ്്റ്റ് മാസ്്റ്റർ അവസരം സൃഷ്്ടിക്കുകയും കൂടുതലാളുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: സജി ചാക്കോ (പ്രസി.), കെ.വി. സന്തോഷ്, അനില്‍ നായര്‍, സഹീര്‍ വലപ്പാട് (വൈസ് പ്രസി.), നജീബ് വെഞ്ഞാറമൂട് (സെക്ര.), അസൈൻ ഇല്ലിക്കല്‍ (ട്രഷ.), അബ്ദുൽ റഹിമാൻ (കാര്യ നിർവാഹകൻ). ടോസ്്റ്റ് മാസ്്റ്റേഴ്സ് ജിദ്ദ വിഭാഗത്തിൽ അംഗങ്ങളാകുവാന്‍ താൽപര്യമുള്ളവര് 0505336576, 0506689568 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.