ജി​ദ്ദ​യി​ൽ ഡോ. ​ബി​ൻ​യാം സ്വാ​മി​മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് ഉ​സ്മാ​നി​ൽ നി​ന്ന് അം​ഗ​ത്വ അ​പേ​ക്ഷ ഫോ​റം സ്വീ​ക​രി​ച്ച് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം കെ.​എം.​സി.​സി.​അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജിദ്ദ കെ.എം.സി.സി അംഗത്വ കാമ്പയിന് തുടക്കമായി

ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക പ്രവാസത്തിന്റെ നന്മയാവുക' എന്ന പ്രമേയവുമായി ജിദ്ദയിൽ കെ.എം.സി.സി അംഗത്വ കാമ്പയിന് തുടക്കമായി. ജിദ്ദ കിങ് ഫൈസൽ സ്പെഷാലിറ്റി ആശുപത്രിയിലെ ഹിമറ്റോളജി കൺസൾട്ടന്റ് ഡോ. ബിൻയാം സ്വാമിമഠത്തിൽ മുഹമ്മദ് ഉസ്മാനിൽ നിന്ന് അംഗത്വ അപേക്ഷ ഫോറം സ്വീകരിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

താനും സഹപ്രവർത്തകരും ജിദ്ദയിൽ കെ.എം.സി.സിക്ക് നേതൃത്വം നൽകിയ കാലത്തു നിന്നും ജിദ്ദ കെ.എം.സി.സി ബഹുദൂരം മുന്നോട്ട് പോയതിന്റെ തെളിവാണ് കെ.എം.സി.സിയിൽ കാണുന്ന വലിയ ജനപങ്കാളിത്തവും വൻകിട പദ്ധതികളുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത മാനവികത ഉയർത്തിപ്പിടിച്ച് സാധ്യമായ രീതിയിലൊക്കെ സഹജീവികളെ ചേർത്തു പിടിച്ച് കെ.എം.സി.സി നടത്തിവരുന്ന പ്രവർത്തനങ്ങൾ താൻ നിരന്തരം ശ്രദ്ധിക്കാറുണ്ടെന്നും ഡോ. ബിൻയാം പറഞ്ഞു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിർത്തിവെച്ച ജിദ്ദയിലെ അംഗത്വ കാമ്പയിൻ ഇനി വലിയ പ്രചാരണ പ്രവർത്തനങ്ങളോടെ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിൽ 25,000 അംഗങ്ങളുള്ള ജിദ്ദയിലെ കെ.എം.സി.സി അംഗസംഖ്യ വർധിപ്പിക്കും. കാമ്പയിന്റെ ഭാഗമായി പ്രമേയ വിശദീകരണ യോഗങ്ങൾ, കലാ സാംസ്കാരിക വിചാര സദസ്സുകൾ, സെമിനാറുകൾ, കുടുംബ സംഗമങ്ങൾ, കായിക മേളകൾ, ഏരിയ സമ്മേളനങ്ങൾ, പുസ്തക ചർച്ചകൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും.

കെ.എം.സി.സിയുടെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ താൽപര്യമുള്ള വിവിധ മേഖലയിലുള്ളവർക്ക് പുതുതായി സംഘടനയിൽ അംഗത്വം നൽകും. ജിദ്ദയിലെ കെ.എം.സി.സി ഏരിയ കമ്മിറ്റികൾ വഴിയാണ് അംഗത്വ വിതരണം നടപ്പാക്കുക. 20 റിയാലാണ് അംഗത്വ ഫീസ്. കോവിഡ് കാലത്തടക്കം പ്രവാസികൾ പ്രയാസപ്പെട്ട എല്ലാ കാലത്തും പ്രവാസി സമൂഹത്തെ ചേർത്തു പിടിച്ച കെ.എം.സി.സിയുടെ സാമൂഹിക ക്ഷേമപദ്ധതികളെക്കുറിച്ചും നാട്ടിലും പ്രവാസലോകത്തും നടപ്പാക്കുന്ന വിവിധ പദ്ധതികളുമൊക്കെ അംഗത്വ വിതരണ കാലയളവിൽ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Jeddah launches KMCC membership campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.