ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ഹജ്ജ് വളണ്ടിയർ സംഗമത്തിൽ നടന്ന പരേഡ്

ജി​ദ്ദ കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ന്റി​യ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വി​പു​ല​മാ​യ ഹ​ജ്ജ് വ​ള​ന്റി​യ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​സ്‍ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. മു​ഹ​മ്മ​ദ​ലി, നി​സ്സാം മ​മ്പാ​ട്, ഇ​സ്സു​ദ്ദീ​ൻ കു​മ്പ​ള, ല​ത്തീ​ഫ് ക​ള​രാ​ന്ത​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹറാസാത്തിലെ വിശാലമായ അൽ ഖിമ്മ ഓഡിറ്റോറിയത്തിലെ മൈതാനിയിൽ പരിശീലന ക്യാമ്പിൻ്റെ മുന്നോടിയായി 1200 വളണ്ടിയർമാർ പച്ച തൊപ്പിയും വെള്ള സർട്ടും ഇളം പച്ച ജാക്കറ്റും അണിഞ്ഞ് ഗ്രൂപ്പ് ക്യാപ്റ്റൻമാരുടെയും കോഡിനേറ്റർമാരുടെയും പിന്നിൽ അണിനിരന്ന് നടത്തിയ മാർച്ച് പാസ്റ്റ് കെ.എം.സി.സി വളണ്ടിയർ ടീമിൻ്റെ കരുത്തും സേവന സന്നദ്ധതയും അർപ്പണബോധവും വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനങ്ങൾക്ക് ശേഷം ആരംഭിച്ച വളണ്ടിയർ പരേഡിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സല്യൂട്ട് സ്വീകരിച്ചു. സി.കെ റസാഖ് മാസ്റ്റർ വളണ്ടിയർമാർക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ട്രെയിനിങ് സെഷനിൽ വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി ആമുഖ പ്രസംഗം നടത്തി. ശിഹാബ് താമരകുളം, നിസാർ മടവൂർ, അഫ്സൽ നാറാണത്ത് എന്നിവർ പരിശീലന ക്ലാസുകൾ നടത്തി. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.

സ​മാ​പ​ന സെ​ഷ​നി​ൽ ‘ഹ​ജ്ജ് സേ​വ​നം പു​ണ്യ​വും പ്രാ​ധാ​ന്യ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ശാ​കി​ർ മു​ണ്ടേ​രി ഉ​ദ്ബോ​ധ​നം ന​ട​ത്തി. എ.​കെ. മു​ഹ​മ്മ​ദ് ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം, ല​ത്തീ​ഫ് മു​സ്‍ലി​യാ​ര​ങ്ങാ​ടി, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ, ന​സീ​ർ ബാ​വ​ക്കു​ഞ്ഞ്, ജ​ലീ​ൽ ഒ​ഴു​കൂ​ർ, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, കെ.​എം.​സി.​സി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് മും​താ​സ് ടീ​ച്ച​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ല മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Jeddah KMCC Organized Hajj Volunteer Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.