ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ ഉദ്ഘാടനം വി.പി. മുസ്തഫ നിർവഹിക്കുന്നു
ജിദ്ദ കെ.എം.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന് തുടക്കമായി
ജിദ്ദ: 'പ്രാദേശിക ഭരണം നാടിെൻറ വികസനത്തിനും പ്രവാസി ക്ഷേമത്തിനും' സന്ദേശവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിന് തുടക്കമായി. കോവിഡ് കാലത്ത് വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളോട് ഇടതുസർക്കാർ കാണിച്ച ദ്രോഹപരമായ നയങ്ങൾക്കെതിരെയും പഞ്ചായത്തീരാജിന് വിപരീതമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളെ തിരിച്ചെടുക്കാൻ ശ്രമിച്ച സർക്കാറിനെതിരെയും പ്രചാരണ രംഗത്തിറങ്ങാൻ കെ.എം.സി.സി ആവശ്യപ്പെട്ടു.
വി.പി. മുസ്തഫ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സീതി കൊളക്കാടൻ, ഇബ്രാഹിം കൊല്ലി, സിറാജ് കണ്ണവം, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.സി.കെ. റസാഖ് മാസ്റ്റർ, സി.സി. കരീം, നാസർ മച്ചിങ്ങൽ, എ.കെ. ബാവ, വിവിധ ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ എന്നിവർ ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.