ജിദ്ദ കേരള പൗരാവലിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹത്തി​െൻറ പൊതുവേദിയായ ജിദ്ദ കേരള പൗരാവലിയുടെ പുതിയ ലോഗോ പ്രമുഖ ഇന്ത്യൻ വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ രംഗത്ത്​ ശ്രദ്ധേയനുമായ വി.പി. മുഹമ്മദ്‌ അലി പ്രകാശനം ചെയ്തു. ജിദ്ദയിലെ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ജിദ്ദ കേരള പൗരാവലി കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലീൽ കണ്ണമംഗലം സംസാരിച്ചു. കേരളത്തിലെ 14 ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. പൗരാവലി സംഘടിപ്പിച്ച ‘സ്പൊണ്ടേനിയസ് 2025’ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രശംസാപത്രം വിതരണം ചെയ്​തു.

ട്രഷറർ ശരീഫ് അറക്കൽ സാമ്പത്തിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. പൗരാവലിയുടെ വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായ അലി തേക്കുതോട് (വെൽഫെയർ), സലാഹ് കാരാടൻ (പബ്ലിക് റിലേഷൻസ്), ഷമീർ നദ്‌വി (പബ്ലിക് വാട്സ് ഗ്രൂപ്പ്), വേണു അന്തിക്കാട് (ഇവൻറ്​സ്​), നസീർ വാവാക്കുഞ്ഞ് (മീഡിയ ആൻഡ്​ പബ്ലിസിറ്റി), സി.എച്ച്. ബഷീർ (അബീർ കമ്യൂണിറ്റി പ്രീമിയം പ്ലസ് കാർഡ്), മിർസാ ഷരീഫ്, ഉണ്ണി തെക്കേടത്ത് (സോഷ്യൽ അവയർനെസ്​), നാസർ ചാവക്കാട് (ട്രെയിനിങ്) എന്നിവർ വിവിധ മേഖലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ഘാന സർവകലാശാലയിൽനിന്നും ‘വിദ്യാഭ്യാസവും സമൂഹവും’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച ജിദ്ദ നവോദയ രക്ഷാധികാരിയും അധ്യാപകനുമായ ഷിബു തിരുവനന്തപുരത്തെയും ‘സ്പോണ്ടേനിയസ് 2025‘ പരിശീലകരായ എം.എം. ഇർഷാദ്, റഷീദ് അമീർ, എ.എം. സജിത്, കബീർ കൊണ്ടോട്ടി എന്നിവരെയും പുരസ്കാരം നൽകി ആദരിച്ചു.

 

 മിർസാ ഷെരീഫ്, സലിം നിലമ്പൂർ, മുംതാസ് അബ്​ദുറഹ്​മാൻ, മുഹമ്മദ് റാഫി, സിമി അബ്​ദുൽ കാദർ, കാസിം കുട്യാടി, സത്യൻ, സുവിജ സത്യൻ, റമീസ് റാഫി, അഫ്ര സബീൻ റാഫി, മൻസൂർ വയനാട്, ഹസ്സൻ കൊണ്ടോട്ടി, റഹിം കാക്കൂർ, ഹാരിസ് ഹസൈനാർ, മുഹമ്മദ് അലി, ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ സംഗീത വിരുന്നൊരുക്കി. കുരുന്നുകളുടെ നൃത്തവും അരങ്ങേറി.

സോഫിയ ബഷീർ അവതാരകയായിരുന്നു. പെഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും രാജ്യത്തി​െൻറയും ദുഃഖത്തിൽ പരിപാടിയിൽ പങ്കെടുത്തവർ പങ്കുചേർന്നു. ജനറൽ സെക്രട്ടറി മൻസൂർ വയനാട് സ്വാഗതം പറഞ്ഞു. ഖാദർ ആലുവ, നവാസ് തങ്ങൾ, ഹിഫ്സുറഹ്​മാൻ, റാഫി ആലുവ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. പ്രമുഖ ഗ്രാഫിക് ഡിസൈനർ ഒ.ബി. നാസറാണ് ജിദ്ദ കേരള പൗരാവലിക്ക് വേണ്ടി മനോഹരവും അർഥവത്തായതുമായ ലോഗോ ഡിസൈൻ ചെയ്തത്.

Tags:    
News Summary - Jeddah Kerala Civil Registry's new logo unveiled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.