ജിദ്ദ ജൂനൂബിയ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം
ജിദ്ദ: പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നു നൽകി ജിദ്ദ ജുനൂബിയ മലയാളി കൂട്ടായ്മ രണ്ടാമത് മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
2,200 ലധികം ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം സംഘാടന മികവുകൊണ്ടും ഒത്തൊരുമ കൊണ്ടും ഏറെ ശ്രദ്ധനേടി. ജിദ്ദയുടെ ഹൃദയ ഭാഗത്ത് തെരുവിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജാതി ഭേതമന്യേ ഇന്ത്യക്കാർക്ക് പുറമെ സ്വദേശികളും, യമൻ, സുഡാൻ, ഈജിപ്ത്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ പത്തോളം രാജ്യക്കാരും പങ്കെടുത്തു.
ആഷിക് ഹസ്സൂൺ, നാസർ പാച്ചീരി, അലി പാങ്ങാട്ട്, റിയാസ് നജ്മ, സകീർ ക്സോപ്പോ , ഹംസ പഴേരി, ബാവ മെഗാമാക്സ്, ഫാറൂഖ് ശാന്തപുരം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.