ജിദ്ദ: ഇമാം ബുഖാരി മദ്റസ അസീസിയ ബ്രാഞ്ചിൽ സൗദിയുടെ ദേശീയദിനം കൊണ്ടാടി. ചടങ്ങിൽ സ്ഥാപനത്തിലെ അധ്യാപകരും നൂറുകണക്കിന് വിദ്യാർഥികളും പങ്കാളികളായി. കൊടികളും തോരണങ്ങളും ബലൂണുകളുമായി മുഴുവൻ കുട്ടികളും ചിട്ടയോടെ അണിനിരന്ന മാർച്ച് പാസ്റ്റ്, ആഘോഷത്തിന് ഹരിത വർണങ്ങളുടെയും സൗദി സാംസ്കാരികത്തനിമയുടെയും മിഴിവേകി.
ജനറൽ ക്യാപ്റ്റൻ ഹാദി നാഷിത്ത് മാർച്ച് പാസ്റ്റ് നയിച്ചു. മുഹമ്മദലി പട്ടാമ്പി കുട്ടികൾക്ക് ദേശീയദിന സന്ദേശം കൈമാറി. ഇത്തരം ആഘോഷങ്ങളിലൂടെ സൗദിയുടെ പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നും ഈ നാട് കാണിക്കുന്ന ഐക്യവും സ്നേഹവും നമുക്ക് സൗഹാർദത്തിന്റെ അസുലഭ നിമിഷങ്ങൾ സമ്മാനിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റുഷ്ദ അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. കുട്ടികൾക്കായി ഐസ് ബ്രേക്കിങ് ഗെയിമുകളും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബ്ദുസുബ്ഹാൻ അബ്ബാസ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.