ജിദ്ദ ചുങ്കത്തറ പ്രവാസി ഫോറം സംഘടിപ്പിച്ച ഫാമിലി മീറ്റിലെ ഫുട്ബാൾ മൽസരത്തിൽ ചാമ്പ്യന്മാരായ സിപാറ്റ്സ് റോയൽ എഫ്.സി ട്രോഫിയുമായി
ജിദ്ദ: ജിദ്ദ ചുങ്കത്തറ പ്രവാസി ഫോറം ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ചെയർമാൻ ഹുസൈൻ ജമാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.പി. ഹബീബ് അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുല്ല, റിയാസ് പള്ളിക്കൽ, നജ്മുദ്ദീൻ, അസൈൻ ഇല്ലിക്കൽ, കെ. സലിം, ബഷീർ പുതുകൊള്ളി, കെ.പി. സലീം, ജാബിർ ചങ്കരത്ത്, ഹഖ് കൊല്ലേരി, എ.പി. മുഹമ്മദലി, നാസർ, വി.പി. ഖാലിദ്, ഹസ്സൻ, അലി വടക്കൻ, സറഫു എന്നിവർ സംസാരിച്ചു.
ഗായകൻ മൻസൂർ ചുങ്കത്തറയും ഫാമിലി അംഗങ്ങളും അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, വടംവലി, ഫുട്ബാൾ തുടങ്ങി വിവിധ കായിക മൽസരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻറക്സ് ട്രോഫിക്കു വേണ്ടി നടന്ന ആവേശകരമായ ഫുട്ബാൾ മത്സരത്തിൽ സിപാറ്റ്സ് റോയൽ എഫ്.സി ചാമ്പ്യൻമാരായി.
വിവിധ സെഷനുകളിൽ നടന്ന പരിപാടികൾ കെ.പി അനസ്, അശ്റഫ് ചെമ്മല, മുനീർ ബാബു, എ.കെ. റഷീദ്, കെ.ടി. ഉമർ, ജംഷിദ് എന്നിവർ നിയന്ത്രിച്ചു. ഫോറം ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ആലങ്ങത്തിൽ സ്വാഗതവും ട്രഷറർ സലാം ചെമ്മല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.