ജിദ്ദയിൽനിന്ന്​ കോഴിക്കോട്ടേക്ക്​ ആദ്യ വിമാനം ബുധനാഴ്ച

ജിദ്ദ: ജിദ്ദയിൽനിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. നേരത്തെ ഡൽഹിയിലേക്ക്​ സർവിസ് നടത്താനിരുന്ന എയർ ഇന്ത്യ വിമാനം റദ്ദാക്കിയാണ് കോഴിക്കോ​ട്ടേക്ക്​ സർവിസ് നടത്തുന്നു. ഇവിടേക്കുള്ള യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു. 

ജിദ്ദയിൽനിന്ന്​ കോഴിക്കോട്ടേക്ക് 950 റിയാലും സർവിസ് ചാർജ്ജുമാണ് ടിക്കറ്റ് നിരക്ക്​. ജിദ്ദയിൽനിന്ന്​ കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച സർവിസ് നടത്തും. 1200 റിയാലും സർവിസ് ചാർജ്ജുമാണ് ജിദ്ദ-കൊച്ചി ടിക്കറ്റ് നിരക്ക്.

കേന്ദ്ര സർക്കാറി​​​​െൻറ ‘വന്ദേ ഭാരത് മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതെന്നും പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാന തലസ്ഥാനത്തേക്ക് വരും ദിനങ്ങളിൽ സൗദിയിൽനിന്ന്​ വിമാനസർവിസുകൾ ഉണ്ടാവുമെന്നും എംബസിയിൽനിന്നും കോൺസുലേറ്റിൽ നിന്നുമുള്ള കൂടുതൽ വിവരങ്ങൾ വരുംദിനങ്ങളിൽ ഉണ്ടാവുമെന്നും കോൺസുലേറ്റ് വാർത്തകുറിപ്പിൽ അറിയിച്ചു.
 

Tags:    
News Summary - jeddah to calicut flight from wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.