ജിദ്ദ: മൂന്നാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാന്‍ കഴിഞ്ഞത് പുതിയ അനുഭവമാണെന്ന് പ്രമുഖ എഴുത്തുകാരനും ഗുഡ്‌വേര്‍ഡ് ബുക്സ് ഡയറക്ടറുമായ സാനിയാസ്നൈൻ ഖാന്‍. താന്‍ പ്രസിദ്ധീകരിച്ചതും എഴുതിയതുമായ നിരവധി പുസ്തകങ്ങളുമായാണ് അദ്ദേഹം പുസ്തകമേളക്ക് എത്തിയത്.
വായനയുടെ ഒരു ഉപോല്‍പന്നമാണ് എഴുത്ത് എന്നും താൻ ഇതുവരെ എഴുതിയ നൂറോളം പുസ്തകങ്ങൾ നിരന്തരവായനയുടെ ഫലമാണെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മറ്റു എഴുത്തുകാരുടേതടക്കം ആയിരത്തോളം പുസ്തകങ്ങള്‍ ഗുഡ്‌വേര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജാതി മത ഭേദമന്യേ എല്ലാ വിഭാഗക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ഗുഡ്‌വേര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് ലഭിക്കുന്നത്. ഇസ്‌ലാമിക പാഠങ്ങള്‍, മൈ ഫസ്റ്റ് ഖുര്‍ആന്‍, പ്രവാചകനെ കുറിച്ച കഥകള്‍ തുടങ്ങിയവ വായനക്കാരെ കൂടുതല്‍ ആകര്‍ഷിച്ച കൃതികളാണ്. ജിദ്ദയില്‍ ഇതാദ്യമായാണ് പ്രദർശനത്തിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറബി ഭാഷയിലേക്ക് കൂടി പുസ്തകം വിവര്‍ത്തനം ചെയ്യാൻ സൗദിയിൽ നിന്ന് ഉള്‍പ്പടെ ആവശ്യം ഉയരുന്നുണ്ട്. തെൻറ ചില പുസ്തകങ്ങള്‍ ഇതിനകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ധാർമിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടക്കുന്ന പുസ്തകങ്ങളുടെ അഭാവം പ്രകടമാണ്. കുട്ടികളോട് ഇത് ചെയ്യ്, അത് ചെയ്യരുത് തുടങ്ങിയ കല്‍പനരീതികളുടെ കാലം അസ്തമിച്ചു കഴിഞ്ഞു. കുട്ടികളെ പ്രചോദിപ്പിച്ച് കൊണ്ട് അവരെ കർമ മണ്ഡലത്തിലേക്ക് എത്തിക്കുകയാണ് പ്രധാനം. സമാധാനപ്രിയരായ ഒരു തലമുറയെ നല്ല ചരിത്ര കഥകളിലൂടെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ സാനിയസ്നൈൻ ഖാൻ അറിയപ്പെടുന്ന ബാല ഗ്രന്ഥകാരനാണ്. കുട്ടികൾക്കായുള്ള നൂറിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിെൻറ പുസ്തകങ്ങൾ ഫ്രഞ്ച്, ജർമൻ, ടർക്കിഷ്, ഡാനിഷ് റഷ്യൻ, ഉസ്ബെക് തുടങ്ങി 25 ലേറെ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ആത്മീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി പരിപാടിയും അദ്ദേഹം നടത്തുന്നു. അടുത്തിടെ ലിംക ബുക് ഒാഫ് വേൾഡ് റെക്കോഡ്സ് അദ്ദേഹത്തെ ആദരിച്ചിരുന്നു.
സാനിയാസ്നൈൻ ഖാെൻറ ‘ദ സ്റ്റോറി ഒാഫ് ഖദീജ’ എന്ന പുസ്തകത്തിന് ഷാർജ പുസ്തകമേളയിൽ ചിൽഡ്രൻസ് ബുക് അവാർഡും ലഭിച്ചു.
അമേരിക്കയിലെ ജോർജ് വാഷിങ്ടൺ സർവകലാശാല തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള 500 മുസ്ലിങ്ങളിൽ അദ്ദേഹത്തിെൻറ പേരുമുണ്ട്. പ്രശസ്ത പണ്ഡിതനും പത്മഭൂഷൺ ജേതാവുമായ മൗലാന വഹീദുദ്ദീൻ ഖാെൻറ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.