Posted On
date_range Updated On
date_range ജിദ്ദ അൽഹുദ മദ്റസ സൗദി ദേശീയദിനം ആഘോഷിച്ചു
ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ കീഴിൽ ശറഫിയയിൽ പ്രവർത്തിക്കുന്ന അൽഹുദ മദ് റസ വിദ്യാർഥികൾ വൈവിധ്യമാർന്ന പരിപാടികളോടെ സൗദി ദേശീയദിനം ആഘോഷിച്ചു. സൗദി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർഥികൾ ദേശാഭിമാനവും ഐക്യബോധവും ഉദ്ഘോഷിക്കുന്ന സംഗീത പരിപാടി അവതരിപ്പിച്ചു. സൗദി ചരിത്ര ക്വിസ് മത്സരം, സൗദിയുടെ പാരമ്പര്യ വേഷവിധാനം സ്വീകരിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ പരിപാടിക്ക് മിഴിവേകി.പരിപാടിയുടെ അവസാനത്തിൽ മധുര വിതരണം നടത്തിക്കൊണ്ട് മാനേജ്മെന്റും അധ്യാപകരും ആഘോഷത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.