ജിദ്ദ: ആഭ്യന്തര സെക്ടറിൽ നാളെ മുതൽ ആരംഭിക്കുന്ന മുഴുവൻ വിമാനസർവീസുകളും ജിദ്ദയിലെ പുതിയ വിമാനത്താവളമായ ടെർമിനൽ ഒന്നിൽ നിന്നായിരിക്കും പുറപ്പെടുക എന്ന് സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിർ അറിയിച്ചു. മറ്റു നഗരങ്ങളിൽ നിന്നും ജിദ്ദയിലേക്ക് വരുന്ന വിമാനങ്ങൾ ഇറങ്ങുന്നതും ഇതേ ടെർമിനലിൽ തന്നെയായിരിക്കും.
കോവിഡ് കരണമുണ്ടായ പൊതുഗതാഗത നിയന്ത്രങ്ങൾ കാരണം നിറുത്തിവെച്ച വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അന്താരാഷ്‌ട്ര സർവീസുകൾ എന്ന് മുതൽ ആരംഭിക്കുമെന്നതിനെക്കുറിച്ചു ഇതുവരെ വിവരങ്ങളൊന്നുമില്ല. നാളെ ജിദ്ദയിൽ നിന്നും എട്ട് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക.
റിയാദിലേക്ക് നാല്, ദമ്മാമിലേക്ക് രണ്ട്, അബഹ, ജിസാൻ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളുമുണ്ടാവും. രാവിലെ ഏഴ് മണിക്ക് റിയാദിലേക്കാണ് ആദ്യ സർവീസ്. ശേഷം രാവിലെ 10 നും ഉച്ചക്ക് ഒരു മണിക്കും വൈകുന്നേരം നാല് മണിക്കും റിയാദിലേക്ക് സർവീസ് ഉണ്ട്. രാവിലെ 10 മണിക്കും ഉച്ചക്ക് രണ്ട് മണിക്കുമാണ് ദമ്മാമിലേക്കുള്ള സർവീസുകൾ. രാവിലെ 10 മണിക്ക് അബഹയിലേക്കും ഉച്ചക്ക് 1.35 ന് ജിസാനിലേക്കുമാണ് മറ്റു സർവീസുകൾ. യാത്രക്കാർ നേരത്തെ അറിയിച്ച പ്രകാരമുള്ള ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.