ജ​യ​പ്ര​കാ​ശി​െൻറ മൃ​ത​ദേ​ഹം റി​യാ​ദി​ൽ സം​സ്​​ക​രി​ച്ചു

റി​യാ​ദ്: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ജ​യ​പ്ര​കാ​ശി​െൻറ മൃ​ത​ദേ​ഹം റി​യാ​ദി​ൽ സം​സ്​​ക​രി​ച്ചു. പാ​ല​ക്കാ​ട് കൂ​ട്ട​നാ​ട് സ്വ​ദേ​ശി ജ​യ​പ്ര​കാ​ശ് ആ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച റി​യാ​ദി​ലെ അ​ൽ​ഇ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​ൽ​ഖ​ർ​ജി​ലെ ശ്മ​ശാ​ന​ത്തി​ൽ അ​ട​ക്കം ചെ​യ്തു. റി​യാ​ദി​ൽ ശി​ഫാ സ​നാ​ഇ​യ​യി​ൽ 14 വ​ർ​ഷ​മാ​യി കാ​ർ​െ​പ​ൻ​റ​ർ ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു ജ​യ​പ്ര​കാ​ശ്.

നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും റി​യാ​ദ് കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ ടീം ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: ജി​ഷ്ണു, ജ​യ​ന്ത്. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സി​ദ്ദീ​ഖ് തു​വൂ​ർ, മെ​ഹ്ബൂ​ബ്​ ചെ​റി​യ​വ​ള​പ്പ്, ഫി​റോ​സ് കൊ​ട്ടി​യം, ഉ​മ​ർ ആ​മ​ന​ത്ത്, അ​ൻ​വ​ർ വാ​രം, സി.​പി. മ​ജീ​ദ് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.