ജിദ്ദയിൽ ജാപ്പ സൂപ്പർ ലീഗ് സീസൺ ഒന്നിൽ ജേതാക്കളായ
റോയൽ എഫ്.സി ടീം ട്രോഫിയുമായി
ജിദ്ദ: ജിദ്ദ അമരംമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ (ജാപ്പ) കീഴിൽ ജിദ്ദയിലെ മത്താർ ഗദീമിലുള്ള ഫ്ലഡ് ലിറ്റ് സ്റ്റേഡിയ ത്തിൽ നടന്ന ജാപ്പ സൂപ്പർ ലീഗ് സീസൺ ഒന്ന് മത്സരത്തിൽ റോയൽ എഫ്.സി ടീം കൂറ്റംമ്പാറ ജേതാക്കളായി. ചുള്ളിയോട് എഫ്.സി ടീം ആണ് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കിയത്. ജിദ്ദയിലെ കാരുണ്യ പ്രവർത്തന മേഖലയിൽ 25 വർഷത്തെ പാരമ്പര്യമുള്ള ജാപ്പ കൂട്ടായ്മ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 'ജാപ്പ' അംഗങ്ങൾക്ക് വേണ്ടിയായിരുന്നു ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
വിജയ് മസാല, ഇ.എഫ്.എസ് ലോജിസ്റ്റിക്, പ്രിൻടെക്സ് ലീഡിങ് മാർക്കറ്റിങ് കമ്പനി, പരീസ് സ്വീറ്റ്സ് ആൻഡ് നെട്ട്സ്, നെഹർ അൽ റയാൻ വാട്ടർ, സിറ്റി മൊബൈൽ, ദുറയ്യാ മെഡിക്കൽസ്, റോയൽ സേഫ്റ്റി ട്രെഡിങ്, സോറോ സ്പോർട്സ്, ഡബികോ മൊബൈൽ ഫോൺ ട്രെഡിങ്, ശുറൂഖ് ഹോട്ടൽ അജിയാദ് തുടങ്ങിയ സ്ഥാപനങ്ങളാണ് വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും സ്പോൺസർ ചെയ്തത്.
ജാപ്പ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മികച്ച കളിക്കാരനായി ടീം പാറക്കപ്പാടത്തിന്റെ ഷഫീഖിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾ കീപ്പർ ആഷിക്, ബെസ്റ്റ് സ്റ്റോപ്പർ ബാക്ക് ആയി ഫഹദ് (ഇരുവരും റോയൽ എഫ്.സി കൂറ്റംമ്പാറ) എന്നിവരെ തിരഞ്ഞെടുത്തു. ജാപ്പ മുഖ്യരക്ഷാധികാരി ഹുസൈൻ ചുള്ളിയോട് ടൂർണമെന്റിന്റെ സാംസ്കാരിക യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അനീഷ് തട്ടിയേക്കൽ അധ്യക്ഷതവഹിച്ചു. മുഖ്യാഥിതി എൻ.ഇ.ഒ പ്രസിഡന്റ് സുബൈർ വട്ടോളി സംസാരിച്ചു. ജാപ്പ ജനറൽ സെക്രട്ടറി ശിഹാബ് പൊറ്റമ്മൽ സ്വാഗതവും ട്രഷറർ നിഷ്നു ചുള്ളിയോട് നന്ദിയും പറഞ്ഞു. ജലീൽ മാഡമ്പ്ര, മനാഫ് പാറക്കപ്പാടം, ടി.പി. മുനീർ, സി.കെ. അനീഷ്, കെ.ടി. ഷമീർ, ഉമ്മർ അടുക്കത്ത്, എ.കെ. ഇർഷാദ്, ശരീഫ് തോട്ടേക്കാട്, സുബൈർ, വിനോസ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.