റിയാദ്: ജനാദിരിയയിൽ തുറമുഖങ്ങളുടെ ചരിത്രം പറയുന്ന സ്റ്റാളുകൾ കാണാൻ സന്ദർശകരുടെ തിരക്ക്. സൗദി തുറമുഖ അത ോറിറ്റിയാണ് ‘ പൂർവികരുടെ തുറമുഖം, ഭാവി തുറമുഖം’ എന്ന പേരിൽ വലിയ സ്റ്റാളുകൾ ഒരുക്കിയത്. രണ്ട് ഭാഗമായാണ് പ ്രദർശനം. ഒന്ന് പഴയ തുറമുഖങ്ങളുടെ ചരിത്രം വിവരിക്കുന്നതാണ്. ഇതിനായി ഒരുക്കിയ സ്റ്റാൾ നാവിക നിരീക്ഷണ ടവറിെൻറ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ സൗദിയിലെ പഴയ തുറമുഖങ്ങളുടെ നേർചിത്രം കാണിക്കുന്ന 30 പഴയ ഫോേട്ടാകളുണ്ട്.
കപ്പലുകളിൽ ഉപയോഗിച്ചിരുന്ന വ്യത്യസ്ത വലിപ്പത്തിലുള്ള യന്ത്രസാമഗ്രികളും ഉപകരണങ്ങളും പ്രദർശനത്തിനുണ്ട്. രണ്ടാമത്തെ സ്റ്റാൾ ചരക്ക് കണ്ടെയ്നർ രൂപത്തിലാണ്. നിലവിലുള്ള തുറഖങ്ങളുടെ വർത്തമാനം വിവരിക്കുന്നതാണിത്. വിവിധ വലിപ്പത്തിലുള്ള കപ്പലുകളുടെ ഫോേട്ടാകളും രാജ്യത്തെ തുറമുഖങ്ങളെ പരിചയപ്പെടുത്തുന്ന വലിയ സ്ക്കെച്ചുകളും ഇതിലുണ്ട്. പോർട്ടിലെ പ്രധാന ജോലികളും മറ്റും സന്ദർശകർക്ക് പറഞ്ഞു കൊടുക്കാനും സംശയങ്ങൾ തീർക്കാനും കൗണ്ടറുകളും വലിയ സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.