ജനാദിരിയ: അറബികള്‍ക്ക് അപ്പത്തരങ്ങള്‍ പരിചയപ്പെടുത്തി മലബാര്‍ അടുക്കള 

ജനാദിരിയ: ജനാദിരിയ മേളയില്‍ മലബാര്‍ വിഭവങ്ങളുടെ കൊതിയൂറുന്ന അപ്പത്തരങ്ങളുമായി മലബാര്‍ അടുക്കള ഫെയസ്ബുക്ക് കുട്ടായ്മ. 
കേരള പവലിയനിലെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് രുചി ഭേദദങ്ങള്‍കൊണ്ട് വേറിട്ടുന്ന നില്‍ക്കുന്ന ഭക്ഷ്യ വിഭവങ്ങളാണ്. ഉന്നക്കായ, ചട്ടിപ്പത്തിരി, അച്ചപ്പം, മുട്ടമാല,ബോണ്ട തുടങ്ങി മലബാറില്‍ പ്രചാരത്തിലുള്ളതും  ഇപ്പോള്‍ കേരളത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ സുലഭമായതുമായ നിരവധി അപ്പത്തരങ്ങളാണ് മേളയിലെത്തിച്ചത്. 
സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാന്‍ അവസരം നല്‍കാതെ പ്രദര്‍ശനത്തിന് മാത്രം വെച്ചത് പലരെയും ചൊടിപ്പിക്കുന്നുണ്ടെങ്കിലും വീട്ടില്‍ പോയി പരീക്ഷിച്ചു നോക്കുന്നതിന് വിഭവങ്ങള്‍ തയാറാക്കാനുള്ള പാചക രീതി പ്രിൻറ്​ ചെയ്ത് വിതരണം ചെയ്യുന്നുണ്ട്. ജംഷി റഷീദ്, ലുബ്ന ബാബു, നൗഫിന സാബു, മൂതാസ് ഷാജു, ഷമീന സാദത്ത് തുടങ്ങിയവരാണ് മേളയില്‍ മലബാര്‍ അടുക്കളയെ പ്രതിനിധീകരിച്ച് വിഭവങ്ങള്‍ പരിചയപ്പെടുത്തിയത്​.  

Tags:    
News Summary - Janadiriya Fest-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.