റിയാദ്: ജനാദിരിയയിലെത്തുന്ന വികലാംഗർക്ക് അവരുടെ വീൽചെയറുകളുെട അറ്റകുറ്റപ്പണി ചെയ്യിക്കാൻ പ്രത്യേക സംവിധാനം. വികലാംഗ സൊസൈറ്റിയാണ് വീൽചെയറുകൾ നന്നാക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. 12 വയസ്സിന് മുകളിലുള്ള വികലാംഗർക്ക് വേണ്ട സേവനങ്ങൾ നൽകിവരുന്നതായി സൊസൈറ്റി സൂപർവൈസർ മാലിക് ബുദയ്വി പറഞ്ഞു. വീൽചെയറുകൾ നന്നാക്കികൊടുക്കുന്നതിന് പ്രത്യേക വാഹനവും ആവശ്യമായ സ്പെയർ പാർട്സുകളും ഒരുക്കിയിട്ടുണ്ട്. മേള ആരംഭിച്ചതിനു ശേഷം 25 ഒാളം വീൽചെയറുകൾ നന്നാക്കി നൽകി. വികലാംഗർക്ക് യാതൊരു പ്രയാസവും കൂടാതെ മേള കണാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. നിരവധി യുവാക്കൾ ഇത്തരക്കാരുടെ സേവനത്തിനായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.