അബഹ അൽവത്വൻ പാർക്കിൽ മുനിസിപ്പൽ ഗ്രാമ, ഭവനകാര്യ ഉപമന്ത്രി എൻജി. അബ്ദുല്ല ബിൻ മുഹമ്മദ്
അൽബദീർ
ജക്രാന്ദ പൂമരം നടുന്നു
അബഹ: അബഹയിലെ അൽവത്വൻ പാർക്കിൽ ജക്രാന്ദ പൂമരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ഗ്രാമ, ഭവനകാര്യ ഉപമന്ത്രി എൻജി. അബ്ദുല്ല ബിൻ മുഹമ്മദ് അൽബദീർ നിർവഹിച്ചു. വയലറ്റ് പുഷ്പങ്ങളോടു കൂടിയ പൂമരയിനമാണ് ജക്രാന്ദ. മേയർ ഡോ. വലീദ് അൽഹമീദിയുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ നിരവധി പുരുഷ, വനിത സന്നദ്ധപ്രവർത്തകർ പെങ്കടുത്തു. സസ്യസംരക്ഷണവും പരിസര ശുചിത്വവും വർധിപ്പിക്കുന്നതിന് മേഖല മുനിസിപ്പാലിറ്റി നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് മേഖലയിൽ കൂടുതൽ ജക്രാന്ദ മരങ്ങൾ നട്ടുപിടിപ്പിക്കുന്നത്.
പാരിസ്ഥിതിക ശുചീകരണ പ്രവർത്തനങ്ങളിൽ മുനിസിപ്പാലിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ഫലപ്രദമായ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. വിഷൻ 2030ന് അനുസൃതമായി വ്യതിരിക്തമായ സസ്യ പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ ഇത്തരം സംരംഭങ്ങൾക്ക് വലിയ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജക്രാന്ദ വൃക്ഷങ്ങളുടെ സൗന്ദര്യം അബഹ മേഖലയെ വേറിട്ട പ്രദേശമാക്കിയതായും അസീർ ടൂറിസത്തിലെ ഒരു നാഴികക്കല്ലായി അത് മാറിയെന്നും മേഖല മേയർ ഡോ. വലീദ് അൽഹുമൈദി പറഞ്ഞു. ആദ്യഘട്ടത്തിൽ 200 മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്. മൊത്തം മേഖലയുടെ വിവിധ ഭാഗങ്ങളിൽ പതിനായിരം ജക്രാന്ദ മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.