Posted On
date_range Updated On
date_range ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കും
മസ്കത്ത്: ഭാവിതലമുറക്കായി മണ്ണ് സംരക്ഷിക്കുക എന്ന കാമ്പയിനിെൻറ ഭാഗമായി സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് ഒമാൻ സന്ദർശിക്കും. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ ബോധവത്കരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്ക് മോട്ടോർ സൈക്കിളിലൂടെ 30,000 കിലോമീറ്റർ ആണ് ഇദ്ദേഹം യാത്ര നടത്തുന്നത്. മാർച്ച് 21ന് തുടങ്ങിയ യാത്ര ജി.സി.സി രാജ്യങ്ങളിലുടെ കടന്നുപോകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്. ഇതിെൻറ ഭാഗമായാണ് ഒമാനിലുമെത്തുന്നത്. മേയ് 25, 26 തീയതികളിലായിരിക്കും ഒമാനില്‍ ഉണ്ടാവുകയെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.