റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ ‘വൈസ് 2024’ ലീഡേഴ്സ് ക്യാമ്പ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രാജ്യത്തെ ന്യൂനപക്ഷ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ ഉത്തരവാദിത്തമാണെന്ന് മാധ്യമപ്രവർത്തകൻ ശരീഫ് സാഗർ അഭിപ്രായപ്പെട്ടു. ജനാധിപത്യ ഇന്ത്യയെ നിലനിർത്താൻ മതേതര കക്ഷികൾ ഒരുമിച്ചു നിൽക്കുന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലകമ്മിറ്റി സംഘടിപ്പിച്ച ‘വൈസ് 2024’ ലീഡേഴ്സ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് പതാക ഉയർത്തി.സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി ആവിഷ്കരിച്ച കർമപദ്ധതികൾ പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട് അവതരിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങ് കൂടിയാണ് ക്യാമ്പിൽ നടന്നത്. ആദ്യ സെഷനിൽ ‘സംസ്കരണത്തിന്റെ റമദാൻ’ എന്ന വിഷയത്തിൽ ജാമിഅ നൂരിയ പ്രഫ. ളിയാഉദീൻ ഫൈസിയും രണ്ടാം സെഷനിൽ ഷരീഫ് സാഗർ ‘മുസ്ലിം ഉമ്മത്തിന്റെ സംഘാടനം’ എന്ന വിഷയത്തിലും സംസാരിച്ചു.
ആത്മസംസ്കരണത്തിന്റെ പുണ്യമാക്കപ്പെട്ട ദിവസങ്ങളെ കാത്തിരിക്കുന്ന വിശ്വാസി സമൂഹം കൂടുതൽ സൂക്ഷ്മതയോടെ പ്രവർത്തിക്കണമെന്നും ഇസ്ലാമിന്റെ പ്രബോധന വഴികളിൽ വ്യാപൃതരാവണമെന്നും ളിയാഉദീൻ ഫൈസി ഓർമിപ്പിച്ചു.
മുസ്ലിം ലീഗിന്റെ 76ാം സ്ഥാപക ദിനാഘോഷ പരിപാടികൾക്ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര തുടക്കം കുറിച്ചു. ജില്ല ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി നന്ദിയും പറഞ്ഞു.
ജില്ല ചെയർമാൻ ഷാഫി ചിറ്റത്തുപാറ ക്യാമ്പ് ഡയറക്ടറായിരുന്നു. നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് മെംബർ മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു.പി. മുസ്തഫ എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, ഷാഫി തുവ്വൂർ, പി.സി. മജീദ് എന്നിവർ സംബന്ധിച്ചു. ജില്ല ഭാരവാഹികളായ നൗഫൽ താനൂർ, ഷക്കീൽ തിരൂർക്കാട്, റഫീഖ് ഹസ്സൻ, മൊയ്ദീൻ കുട്ടി പൊന്മള, മജീദ് മണ്ണാർമല, സഫീർ ഖാൻ, യൂനുസ് നാണത്ത്, നാസർ മൂത്തേടം, ഇസ്മാഈൽ ഓവുങ്ങൽ, ഫസലു പൊന്നാനി, ഷബീറലി പള്ളിക്കൽ, അർഷാദ് തങ്ങൾ, സലാം മഞ്ചേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.