ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ആലപ്പുഴ സ്വദേശി മുംബൈയിൽ വെച്ച് മരിച്ചു

ജിദ്ദ: ജിദ്ദയിൽ നിന്നും അവധിക്കായി നാട്ടിലേക്ക് പോകുന്ന വഴി ആലപ്പുഴ സ്വദേശി മുംബൈയിൽ വെച്ച് മരിച്ചു. കായംകുളം സ്വദേശി ഐക്യ ജംഗ്ഷന് തെക്ക് ചൗക്കയിൽ താമസിക്കുന്ന ഇസ്മയിൽ കുട്ടി (58) ആണ് മരിച്ചത്. ശനിയാഴ്ച ജിദ്ദയിൽ നിന്നും മുംബൈയിലേക്കും അവിടുന്ന് കൊച്ചിയിലേക്കുമുള്ള ഇൻഡിഗോ കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യാനായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നത്.

എന്നാൽ മുംബൈ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് ഇദ്ദേഹത്തിന് വിമാനത്തിനകത്ത് വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിമാന ലാൻഡിങ്ങിന് ശേഷം ഉടൻ ഇദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: നസീമ, മക്കൾ: മുഹ്സിന, മുസാഫിർ, മരുമകൻ: ഷിഹാസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Ismail kutty, native of Kollam died in Mumbai while on his way to home from Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.