രണ്ടുദിവസം മുമ്പ് മദീനയിൽനിന്ന് നാട്ടിലേക്ക് പോയ ഇസ്ലാമിക പണ്ഡിത ആമിന സുല്ലമിയ്യ നിര്യാതയായി
ജുബൈൽ: രണ്ടുദിവസം മുമ്പ് മദീനയിൽനിന്ന് നാട്ടിലേക്ക് പോയ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ആമിന സുല്ലമിയ്യ (85) നിര്യാതയായി. ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയാണ്. മലപ്പുറം അരീക്കോട് കൊല്ലത്തൊടി ടി. മുഹമ്മദിന്റെ ഭാര്യയും പ്രശസ്ത പണ്ഡിതനും മുജാഹിദ് പ്രസ്ഥാനത്തിന്റെ കാരണവരുമായിരുന്ന കെ.എം. മൗലവിയുടെ മരുമകളുമായ ആമിന സുല്ലമിയ്യ പരേതനായ കൊല്ലത്തൊടി അബൂബക്കറിന്റെയും ഖദീജയുടെയും മകളാണ്.
പ്രശസ്ത പണ്ഡിതൻ എൻ.വി. അബ്ദുസ്സലാം മൗലവിയുടെ സഹോദരി പുത്രിയുമാണ്. കെ.എം. മൗലവിയുടെ ഇളയ പുത്രനാണ് ഭർത്താവായ ടി. മുഹമ്മദ്. സുല്ലമുസ്സലാം അറബിക് കോളജിൽ ആദ്യകാലത്ത് അധ്യാപികയായിരുന്നു ആമിന സുല്ലമിയ്യ. ആദ്യം ദമ്മാമിൽ താമസിച്ചിരുന്ന അവർ പിന്നീട് മദീനയിലേക്ക് മാറി. മകനോടൊപ്പമാണ് രണ്ടുദിവസം മുമ്പ് മദീനയിൽനിന്ന് നാട്ടിലേക്ക് പോയത്. മക്കൾ: റബീബ (പരേത), ബരീറ (കടലുണ്ടി), ബുഷൈർ (മദീന), ബാസിം (മദീന), നാദിയ (അരീക്കോട്), ഫാത്വിമ (യു.കെ.). മരുമക്കൾ: എൻ.വി. മുഹമ്മദ് സാലിം (ദമ്മാം), എൻ.വി. ഇസ്മാഈൽ (കടലുണ്ടി) , മുഹമ്മദ് (എളേറ്റിൽ വട്ടോളി), മുജീബ് (യു.കെ), ശംല (ചെമ്മാട്), ജസീന (പുത്തൂർ പള്ളിക്കൽ). സഹോദരങ്ങൾ: പ്രഫ. കെ. അഹ്മദ് കുട്ടി, ഡോ. കെ. അബ്ദുറഹ്മാൻ, പ്രഫ. കെ. മുഹമ്മദ്, കെ. ഫാത്വിമ സുല്ലമിയ്യ, കെ. ആയിഷ സുല്ലമിയ്യ. അരീക്കോട് മേത്തലങ്ങാടി ജുമുഅത്ത് പള്ളിയിൽ ശനിയാഴ്ച ഉച്ചക്ക് ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.