ഇശൽ മക്ക സംഘടിപ്പിച്ച 'മർഹബ ഈദ്' പരിപാടിയിൽ മുജീബ് പൂക്കോട്ടൂരിന് മക്കയുടെ സ്നേഹാദരവ് നൽകിയപ്പോൾ
മക്ക: ഇശൽ മക്ക സംഘടിപ്പിച്ച 'മർഹബ ഈദ് ' എന്ന പരിപാടി മക്കയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പെരുന്നാൾ സുദിന ഒത്തുചേരലിന്റെ വേദിയായി മാറി. നാട്ടിൽ നിന്ന് എത്തിയ പ്രസിദ്ധ പാട്ടുക്കാരനും ചാരിറ്റി പ്രവർത്തകനുമായ ആബിദ് വഴിക്കടവിന്റെ നേതൃത്വത്തിൽ ജിദ്ദയിയേയും മക്കയിലേയും കലാകുടുംബത്തിലെ അംഗങ്ങൾ അണിനിരന്ന ഇശൽ പെരുമഴ പ്രവാസലോകത്ത് വേറിട്ട അനുഭവമായി. മക്കയിലെ കുടുംബിനികൾക്ക് വേണ്ടി പായസ മേക്കിങ് മത്സരം സംഘടിപ്പിച്ചിരുന്നു.
ഒന്നാം സമ്മാനത്തിന് ജംഷീറ ജാസ്മിനും, രണ്ടാം സമ്മാനത്തിന് ഷംനയും, മൂന്നാം സമ്മാനത്തിന് നസീഹ മൻസൂറും അർഹരായി. പായസ മത്സരം ജബലുഉമ്മർ ചീഫ് ഷെഫ് അസീസ് പരപ്പനങ്ങാടി, ജുമൈല ബീവി, നിശ കണ്ണൂർ എന്നിവർ നിയന്ത്രിച്ചു. ചടങ്ങിൽ മലയാളി 'മക്കയുടെ സ്നേഹാദരവ്' മുജീബ് പൂക്കോട്ടുരിന് ശാനിയാസ് കുന്നികോട് മക്കയിലെ പ്രവാസി സമൂഹത്തിന് വേണ്ടിസമർപ്പിച്ചു. മക്കയിലെ ഹുസൈനിയയിലെ സഹ് വാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടികൾ നജീബ് മടവൂർ, ഫാസിൽ ഓച്ചിറ, കാസിം കുറ്റ്യാടി, ലത്തീഫ് കൊണ്ടോട്ടി എന്നിവർ നിയന്ത്രിച്ചു. മുജീബ് പൂക്കോട്ടൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
മക്കയിലെ വ്യവസായ പ്രമുഖരായ ന്യൂ മെറീന എം.ഡി ബാബു രാമപുരം , വളവിൽ മുഹമ്മദലി, ഹാരിസ് പെരുവള്ളൂരും, ഷാജി ചുനക്കര, നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. ശാനവാസ് എന്ന കുഞ്ഞു, ഹമീദ് കാസർകോട്, സിദ്ദീഖ് മണ്ണാർക്കാട്, കോയ കോഴിക്കോട്, മൻസൂർ വെള്ളുവമ്പ്രം, അസീബ് മേൽമുറി, നിസാർ നിലമ്പൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.