Posted On
date_range Updated On
date_range ഇറാന്‍ ആക്രമണം; ബഹ്റൈന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: സഹോദര രാജ്യമായ ബഹ്റൈെൻറ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു വ്യക്തമാക്കി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബഹ്റൈൻ അതിർത്തികൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ സൗദി ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഫോൺ കോളിനിടെ കിരീടാവകാശി ഊന്നിപ്പറഞ്ഞു. രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ കൈക്കൊള്ളുന്ന എല്ലാത്തരം പ്രതിരോധ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണമായ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇത്തരം ബാഹ്യ ഭീഷണികൾക്കെതിരെ സൗദി അറേബ്യ എപ്പോഴും ബഹ്റൈനൊപ്പം ഉറച്ചുനിൽക്കുമെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.