‘ഇരകൾ’ ഹ്രസ്വ ചിത്രത്തിെൻറ പ്രദർശനോദ്ഘാടനം സാജിദ് ആറാട്ടുപുഴ നിർവഹിക്കുന്നു
ദമ്മാം: മാത്തുക്കുട്ടി പള്ളിപ്പാട് രചനയും സംവിധാനവും നിർവഹിച്ച ‘ഇരകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനം ദമ്മാമിൽ നടന്നു. അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.
പ്രദർശനത്തിനുശേഷം നിരവധി പേർ ആശംസകളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. നാടിെൻറ ശാപമായി മാറിക്കൊണ്ടിരിക്കുന്ന, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ പ്രമേയമായ ഹ്രസ്വചിത്രം സമൂഹത്തിന് മികച്ച സന്ദേശം നൽകുന്നതാണന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കാലികപ്രസക്തമായ ഇത്തരം കലാസൃഷ്ടികൾ ഇന്നിന്റെ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
മാലിക് മഖ്ബൂൽ, ഷനീബ് അബുബക്കർ, മോഹനൻ വെള്ളിനേഴി, സതീഷ് പട്ടാഴി, ജേക്കബ് ഉതുപ്പ്, രഞ്ജിത്ത് വടകര, ഫിറോസ് ഒറ്റപ്പാലം, നവാസ് ചൂനാടൻ, സഹീർഷാ കൊല്ലം, സിയാദ് ഡ്രീം ക്യാചേഴ്സ്, ജ്യോത്സ്ന രഞ്ജിത്ത്, ലീന ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
സാന്ദ്ര ക്രീയേഷൻസിന്റെ ബാനറിൽ മാത്തുക്കുട്ടി പള്ളിപ്പാടിനൊപ്പം ജസീർ കണ്ണൂർ, ബാബുജി കുരുവിള എന്നിവരും ചേർന്നാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രപ്രദർശനത്തോടനുബന്ധിച്ച് ജസീർ കണ്ണൂർ, സംഗീത സന്തോഷ്, ഗൗരിനന്ദ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ ശ്രദ്ധേയമായി. ബിനു കുഞ്ഞ് സ്വാഗതം പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.