കഴിഞ്ഞ ഒരാഴ്​ചക്കിടെ നിയമലംഘകരെ പിടികൂടാൻ നടത്തിയ റെയ്​ഡിൽ നിന്ന്​

ഇഖാമ, തൊഴിൽ നിയമലംഘനങ്ങൾ: ഒരാഴ്ചക്കുള്ളിൽ പിടികൂടിയത്​ 12,000 പേരെ

യാംബു: നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിൻ സൗദി ആഭ്യന്തര മന്ത്രാലയത്തി​െൻറ നേതൃത്വത്തിൽ ശക്തമായി തുടരുന്നു. ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 12,000ത്തോളം പേരെ ഒരാഴ്‌ചക്കുള്ളിൽ പിടികൂടി. ജൂലൈ 22 മുതൽ 28വരെ രാജ്യത്തി​െൻറ വിവിധ മേഖലകളിൽ നടന്ന ശക്തമായ പരിശോധനയിലാണ്​ ഇത്രയധികം നിയമലംഘകർ വലയിലായത്​. പിടിയിലായവരിൽ 2642 പേർ കുറ്റവാളികളാണ്. 4180 പേർ ഇഖാമയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി തങ്ങിയവരും 991 പേർ തൊഴിൽചട്ടങ്ങൾ ലംഘിച്ചവരുമാണ്‌.

അതിർത്തി സുരക്ഷാസംവിധാനങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനാണ്​ 7471 പേർ അറസ്​റ്റിലായത്​. നിയമലംഘനം നടത്തി രാജ്യത്തി​െൻറ അതിർത്തി കടക്കാൻശ്രമിച്ച 266 പേരെ ഉടൻ അറസ്​റ്റ്​ ചെയ്ത് അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇവരിൽ 52 ശതമാനം യമൻ പൗരന്മാരും 44 ശതമാനം ഇത്യോപ്യക്കാരും നാല്​ ശതമാനം മറ്റു രാജ്യക്കാരുമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം നടത്തി അയൽരാജ്യങ്ങളിലേക്ക്​ കടക്കാൻ ശ്രമിച്ച എട്ട് പേരെയും നിയമലംഘകർക്ക് അഭയം നൽകി വാഹനത്തിൽ കൊണ്ടുപോകുന്ന 12 പേരെയും അതിർത്തിസേന പിടികൂടിയിട്ടുണ്ട്. ഇൗ വർഷം ഇതുവരെ പിടിയിലായി നിയമനടപടിക്ക്​ വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 64,539 ആണ്​.

ഇതിൽ 53,777 പേർ പുരുഷന്മാരാണ്​. 10,762 സ്ത്രീകളും. യാത്രാരേഖകൾ ശരിയാക്കുന്നതിന് 48,453 പേരെ അതത് നയതന്ത്ര ദൗത്യസംഘത്തിന് കൈമാറുകയായിരുന്നു. 5308 പേരെ നാടുകടത്തുകയും ചെയ്തു. നിയമലംഘകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ അവരെ കടക്കാൻ സഹായിക്കുകയോ അഭയം നൽകുകയോ മറ്റെന്തെങ്കിലും പിന്തുണ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവും ഒരുലക്ഷം റിയാൽ പിഴയും ചുമത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Iqamah and labor violations: 12,000 arrested in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.