ഇന്റർപോൾ റീജനൽ ഓഫിസ് സൗദിയിൽ സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെക്കുന്നു
റിയാദ്: ഇന്റർപോൾ എന്നറിയപ്പെടുന്ന ഇന്റർനാഷനൽ പൊലീസ് ഓർഗനൈസേഷന്റെ മിഡിലീസ്റ്റിനും നോർത്ത് ആഫ്രിക്കക്കും വേണ്ടിയുള്ള മേഖല ആസ്ഥാനം സൗദി അറേബ്യയിൽ സ്ഥാപിക്കുന്നു.
ഇന്റർപോൾ പ്രസിഡന്റ് മേജർ ജനറൽ അഹമ്മദ് അൽ റൈസി, സെക്രട്ടറി ജനറൽ വാൽദേസി ഉർക്വിസ എന്നിവരുടെ സാന്നിധ്യത്തിൽ ഇതിനായുള്ള കരാർ ഒപ്പിട്ടു.
മേഖലയിലെ സുരക്ഷ സേവനങ്ങളുടെ കേന്ദ്രമായിരിക്കും ഈ റീജനൽ ഓഫിസ്. ഇത് മേഖലയിൽ ഇന്റർപോളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
തുടക്കം മുതൽ ഇന്റർപോളിനെ സൗദി അറേബ്യ പിന്തുണക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു.
സൗദിയിൽ ഇന്റർപോൾ റീജനൽ ഓഫിസ് തുറക്കുന്നത് മേഖലയിലെയും ലോകത്തെയും സുരക്ഷാപ്രവർത്തനങ്ങളെ പിന്തുണക്കുമെന്ന് ഇന്റർപോൾ തലവൻ മേജർ ജനറൽ ഡോ. അഹമ്മദ് അൽ റൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.