മദീന: 23ാമത് അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമി കൗൺസിൽ സമ്മേളനം തുടങ്ങി. കിങ് സൽമാൻ അന്താരാഷ്ട്ര കോൺഫറൻസ് ഹാളിലൊരുക്കിയ സമ്മേളനം മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ഒ.െഎ.സി ജനറൽ സെക്രട്ടറി ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തീവ്രമായ ചിന്ത, കടുത്ത പക്ഷപാതിത്വം എന്നിവ പ്രധാന വിഷയമാണ്.
ഇവ രണ്ടും മുസ്ലിം സമൂഹത്തിന് അപകടമാണ്. വിജ്ഞാനം ധാരാളം ആർജിച്ച് വിശ്വാസത്തെ തെളിയമാർന്നതാക്കണമെന്നും നിതിയിലധിഷ്ഠിതവും സന്തുലിതവുമായ നിലപാടുകൾ വെച്ചുപുലർത്തണമെന്നും പണ്ഡിതന്മാരോട് ഒ.െഎ.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. മുസ്ലിം സമൂഹത്തിനകത്തെ വെല്ലുവിളികളും ഭീഷണികളുമെല്ലാം പണ്ഡിതന്മാർക്ക് ഇല്ലാതാക്കാൻ കഴിയും. വീട്ടുവീഴ്ചയും സംവാദവും സ്നേഹവുമാണ് വേണ്ടത്.
അതിന് സമൂഹത്തിെൻറ പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതാക്കാനും െഎക്യമുണ്ടാക്കാനും സാധിക്കുമെന്ന് ഒ.െഎ.സി ജനറൽ സെക്രട്ടറി പറഞ്ഞു. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ഒ.െഎ.സിക്ക് കീഴിലെ ഫിഖ്ഹ് അക്കാദമിയാണ് അഞ്ച് ദിവസം നീളുന്ന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
46 രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ, കർമശാസ്ത്ര രംഗത്ത് അറിയപ്പെട്ടവർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർ പെങ്കടുക്കുന്നുണ്ട്. 16 സെഷനുകളിലായി 50 ലധികം ഗവേഷണ പ്രബന്ധങ്ങളും സമ്മേളനം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.