റിയാദ്: സൗദി അന്താരാഷ്ട്ര ഫാൽക്കൺസ് പ്രദർശനം 2025 ത്തോടനുബന്ധിച്ച് സൗദി പാസ്പോർട്ട് വകുപ്പ് പ്രത്യേക മുദ്ര പുറത്തിറക്കി. സൗദി ഫാൽക്കൺസ് ക്ലബ്ബുമായി സഹകരിച്ചാണിത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയിലെ ലാൻഡ് പോർട്ടുകളിലും എത്തുന്ന യാത്രക്കാർക്ക് ഈ സ്റ്റാമ്പ് അവരുടെ പാസ്പോർട്ടിൽ പതിയും. 2025 ഒക്ടോബർ രണ്ട് മുതൽ 11 വരെ റിയാദിന്റെ വടക്ക് ഭാഗത്തുള്ള മൽഹാമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടക്കുന്ന പ്രദർശനത്തോടൊപ്പമാണ് ഈ മുദ്രയുടെ പ്രകാശനം നടന്നത്. ലോകമെമ്പാടുമുള്ള 45ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1300 പ്രദർശകരും ബ്രാൻഡുകളും ഇതിൽ പങ്കെടുക്കുന്നുണ്ട്.
അന്താരാഷ്ട്ര ഫാൽക്കൺസ് പ്രദർശനതോടനുബന്ധിച്ച് സൗദി പാസ്പോർട്ട് വകുപ്പ് പുറത്തിറക്കിയ പ്രത്യേക മുദ്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.