സൗ​ദി​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഡോ. ​ഹ​ലാ ബി​ൻ​ത്​ മ​സീ​ദ്​ അ​ൽ​തു​വൈ​ജ​രി

അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം; സൗദിയുടേത് മനുഷ്യ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്ന സമീപനം

ജി​ദ്ദ: മ​നു​ഷ്യ​​ന്റെ അ​ന്ത​സ്സും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് രാ​ജ്യം സ്ഥാ​പി​ത​മാ​യ​ത്​ മു​ത​ൽ പി​ന്തു​ട​രു​ന്ന​തെ​ന്ന് സൗ​ദി​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഡോ. ​ഹ​ലാ ബി​ൻ​ത്​ മ​സീ​ദ്​ അ​ൽ​തു​വൈ​ജ​രി. അ​ന്താ​രാ​ഷ്​​ട്ര മ​നു​ഷ്യ​ക്ക​ട​ത്ത്​ വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​​ന്​ മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മ​നു​ഷ്യ​ക്ക​ട​ത്തി​നെ ചെ​റു​ക്കു​ന്ന​തി​നും ഈ ​രാ​ജ്യാ​ന്ത​ര കു​റ്റ​കൃ​ത്യ​ത്തെ അ​തി​​ന്റെ എ​ല്ലാ രൂ​പ​ത്തി​ലും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ലും രാ​ജ്യം ന​ട​ത്തു​ന്ന​ത്​ വ​ലി​യ ശ്ര​മ​ങ്ങ​ളാ​ണ്​.

ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ൽ രാ​ജ്യം കൈ​വ​രി​ച്ച മ​ഹ​ത്താ​യ പു​രോ​ഗ​തി​യെ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​ശം​സി​ക്കു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തു​കാ​രെ​യും ഈ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യും ത​ട​യു​ന്ന​തി​നും ഇ​ര​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ രാ​ജ്യം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര റി​പ്പോ​ർ​ട്ടു​ക​ളി​ൽ രാ​ജ്യ​ത്തി​ന് ആ​ഗോ​ള ത​ല​ത്തി​ൽ വ​ലി​യ സ്ഥാ​ന​വും പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​ൻ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും അ​ൽ​തു​വൈ​ജ​രി പ​റ​ഞ്ഞു.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​ൽ വ​ലി​യ താ​ൽ​പ​ര്യ​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്. ഈ ​കു​റ്റ​കൃ​ത്യ​ത്തെ ചെ​റു​ക്കു​ന്ന​തി​നും ഇ​ര​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും കു​റ്റ​വാ​ളി​ക​ളെ ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ൾ​ക്ക്​​ വി​ധേ​യ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട്​ ദേ​ശീ​യ ത​ല​ത്തി​ൽ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കി. ഈ ​വ​ർ​ഷ​ത്തെ അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യ​ക്ക​ട​ത്ത്​ വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​​ന്റെ മു​ദ്രാ​വാ​ക്യം ‘മ​നു​ഷ്യ​ക്ക​ട​ത്തി​​ന്റെ എ​ല്ലാ ഇ​ര​ക​ളി​ലേ​ക്കും എ​ത്തു​ക, ഇ​ര​യെ ഉ​പേ​ക്ഷി​ക്ക​രു​ത്’ എ​ന്ന​താ​​ണെ​ന്നും അ​ൽ-​തു​വൈ​ജ​രി പ​റ​ഞ്ഞു.

ഈ ​മു​ദ്രാ​വാ​ക്യം മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യു​ന്ന​തി​നു​ള്ള ദേ​ശീ​യ ക​ർ​മ​പ​ദ്ധ​തി​യു​ടെ ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്​ കീ​ഴി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യ​ലി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മി​തി അം​ഗീ​ക​രി​ച്ച​താ​ണ് ഇ​ത്​. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന സ്തം​ഭ​ങ്ങ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഇ​ത്​ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തും അ​തി​നെ ചെ​റു​ക്കു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ ശേ​ഷി വ​ള​ർ​ത്തി​യെ​ടു​ക്ക​ലും മി​ക​ച്ച അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യ ഒ​രു സം​യോ​ജി​ത ദേ​ശീ​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ര​ക​ളെ സം​ര​ക്ഷി​ക്ക​ലും സ​ഹാ​യി​ക്ക​ലും കു​റ്റ​വാ​ളി​ക​ളു​ടെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ലും ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​​മെ​ന്നും അ​ൽ​തു​വൈ​ജ​രി പ​റ​ഞ്ഞു.

മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്കാ​യി രാ​ജ്യം ഒ​രു ദേ​ശീ​യ റ​ഫ​റ​ൽ സം​വി​ധാ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​വ​ചി​ക്കു​ന്ന ദേ​ശീ​യ റ​ഫ​റ​ൻ​സ് രേ​ഖ​യാ​ണി​ത്. ഈ ​കു​റ്റ​കൃ​ത്യ​ത്തി​​ന്റെ കാ​ര​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ രാ​ജ്യം പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ൽ​തു​വൈ​ജ​രി ചൂ​ണ്ടി​ക്കാ​ട്ടി. തെ​ളി​വെ​ടു​പ്പ്, അ​ന്വേ​ഷ​ണം, പ്രോ​സി​ക്യൂ​ഷ​ൻ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക വ​കു​പ്പു​ക​ളും യൂ​നി​റ്റു​ക​ളും സെ​ക്ഷ​നു​ക​ളും അ​നു​വ​ദി​ച്ചു​കൊ​ണ്ട് ഒ​രു സം​യോ​ജി​ത ക്രി​മി​ന​ൽ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ വി​ക​സ​ന​ത്തി​ലൂ​ടെ പ്രോ​സി​ക്യൂ​ഷ​ൻ ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - International Anti-Trafficking Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.