കേളി സുലൈ, ബത്ഹ ഏരിയ കമ്മിറ്റികളുടെ ജഴ്സി പ്രകാശന ചടങ്ങിൽനിന്നും
റിയാദ്: കേളി കലാസാംസ്കാരിക വേദി 21ാം വാർഷികം 'കേളിദിനം 2022'െൻറ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഇൻറർ കേളി ഫുട്ബാൾ ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്സികൾ പ്രകാശനം ചെയ്തു. കേളിയുടെ വിവിധ ഏരിയകളിലെ ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന മത്സരങ്ങൾ വെള്ളിയാഴ്ച റിയാദ് അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടക്കും. സുലൈ ഏരിയ കമ്മിറ്റി ടീമായ റെഡ്ബോയ്സിെൻറ ജഴ്സി പ്രകാശനം സുലൈ ഏരിയയിൽ നടന്നു. അനന്തൻ സാബു ജഴ്സി പ്രകാശനം ചെയ്തു.
പരിപാടിയിൽ ഏരിയ രക്ഷാധികാരി കൺവീനർ ബോബി മാത്യു, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രദീപ് ബദീഅ, മധു പട്ടാമ്പി, ഏരിയ ആക്ടിങ് സെക്രട്ടറി ഹാഷിം തുടങ്ങിയവർ പങ്കെടുത്തു. ബത്ഹ ഏരിയയുടെ ടീം ബത്ഹ ബ്ലാസ്റ്റേഴ്സിെൻറ ജഴ്സി പ്രകാശനം 'കേളിദിനം 2022' സംഘാടക സമിതി ഓഫിസിൽ നടന്നു. ചടങ്ങിൽ ഏരിയ പ്രസിഡൻറ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ സ്വാഗതം പറഞ്ഞു.
ഹൈദർ നിവാസ് ജഴ്സി ബത്ഹ ടീം ക്യാപ്റ്റൻ ഷെഫീഖിന് കൈമാറി പ്രകാശനം നിർവഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷമീർ കുന്നുമ്മൽ, ഏരിയ രക്ഷാധികാരി കൺവീനർ രജീഷ് പിണറായി, ഏരിയ ട്രഷറർ രാജേഷ് ചാലിയാർ, ടീം മാനേജർ മുജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.