ജിദ്ദ: ദഅ്വ കോഒാഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്സൈറ് റ് ഇസ്ലാമിക് എക്സിബിഷന് ജിദ്ദയിൽ ശൈഖ് അബ്ദുറഹ്മാന് അല്‍ഈദാന്‍ ഉദ്ഘാടനം ചെ യ്തു. ഇസ്ലാം ലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് നൂതന വിദ്യകളിലൂടെയും ശാസ്ത്രീയ സംവിധാനങ്ങളിലൂടെയും ഖുര്‍ആെൻറ പാഠങ്ങളും പ്രവാചകെൻറ സുന്നത്തും വരച്ചുകാണിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ശ്ലാഘനീയവും പ്രശംസനീയവുമാണെന്ന് ശൈഖ് അബ്ദുറഹ്മാന് അല്‍ഈദാന്‍ അഭിപ്രയപ്പെട്ടു.
അബദുല്‍ ഗഫൂര്‍ പൂങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ‘കാതോര്‍ക്കുക സ്രഷ്ടാവിന്’ എന്ന വിഷയത്തിൽ സകരിയ്യ മദീനി മുഖ്യപ്രഭാഷണം നടത്തി. ഉമര്‍കോയ മദീനി, കെ.ടി.എ. മുനീര്‍, അബൂബക്കര്‍ അരിമ്പ്ര, സക്കീര്‍ ഹുസൈന്, കെ.എം. അനീസ്, അന്‍വര്‍, ബഷീര്‍, സജീല്‍ എന്നിവര്‍ സംസാരിച്ചു. സുനീര്‍ പുളിക്കല്‍, ഫൈസല്‍ വാഴക്കാട്, മൂസക്കുട്ടി പുളിക്കല്‍, മുഹമ്മദലി വാഴക്കാട്, ഡോ. അശ്റഫ്, ജലീല്‍ വളവന്നൂര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഹാഫിദ് ഇഖ്ബാല്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് റിയാസ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
ശറഫിയ്യ എയര്‍ലൈന്‍സ് ഇമ്പാല ഗാര്ഡൻ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദർശനത്തിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 80ഓളം സ്ലൈഡുകളും 30ൽ പരം വിഷ്വൽ ഇഫക്ടുകളും ഒരുക്കിയിട്ടുണ്ട്. പ്രദർശനം ഒരാഴ്ച നീണ്ടുനിൽക്കും. ഓരോ ദിവസവും രാത്രി വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും നടക്കുന്നുണ്ട്. ഉദ്ഘാടന ദിവസം 1000ൽ പരം പേർ പ്രദർശനം കാണാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.