ജുബൈൽ റോയൽ കമീഷനിൽ നടന്ന ‘ബെക്ടൽ ഇന്നവേഷൻ എക്സ്പോ 2025’ൽനിന്ന്
ജുബൈൽ: റോയൽ കമീഷൻ ജുബൈലിൽ എൻജിനീയറിങ്, നിർമാണ, പ്രോജക്ട് മാനേജ്മെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബെക്ടൽ ‘ബെക്ടൽ ഇന്നവേഷൻ എക്സ്പോ 2025’ സംഘടിപ്പിച്ചു. വ്യവസായ രംഗത്തെ പ്രമുഖർ, പ്രഫഷനലുകൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്ത എക്സ്പോയിൽ പുതിയ സാങ്കേതിക വിദ്യകളും ഭാവിയിലെ നിർമാണ മേഖലയിലെ പുതിയ സാധ്യതകളും അവതരിപ്പിക്കപ്പെട്ടു.
റോയൽ കമീഷന്റെ പ്രധാന കെട്ടിടത്തിൽ നടന്ന എക്സ്പോയിൽ സ്മാർട്ട് സിറ്റി സൊലൂഷൻസ്, ഹരിത ഊർജ്ജ സാങ്കേതിക വിദ്യകൾ, എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന പ്രോജക്ട് മാനേജ്മെന്റ്, പുതിയ തലമുറയിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവക്കായി പ്രത്യേക സ്റ്റാളുകളും സെഷനുകളും ഒരുക്കിയിരുന്നു.
എൻജിനീയറിങ് രംഗത്തെ പുതിയ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യപ്പെട്ട ഇന്നവേഷൻ എക്സ്പോ പ്രദർശന മേള എന്നതിനപ്പുറം ഭാവിയിൽ നിർമാണ മേഖലയെ രൂപപ്പെടുത്താനാവശ്യമായ ആശയങ്ങൾ പങ്കുവെക്കപ്പെട്ട വേദിയായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വ്യവസായിക പ്ലാന്റുകൾക്കായി എ.ഐ അധിഷ്ഠിത മെയിന്റനൻസ് സിസ്റ്റം, ത്രീഡി പ്രിന്റിങ്ങ് ടെക്നോളജി ഉപയോഗിച്ചുള്ള നിർമാണത്തിന്റെ വിശദീകരണം, ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യാപരിശീലന ക്ലാസ്സുകൾ, ഭാവിയിലെ കാർബൺ സന്തുലിത നിർമാണ മോഡലുകൾ, റിയാലിറ്റി ക്യാപ്ചർ, ജോഗ്രഫിക് ഇൻഫോർമേഷൻ സിസ്റ്റം എന്നിവയും എക്സ്പോയുടെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.