അൽ അഹ്സ ഒ.ഐ.സി.സി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം
ആഘോഷിച്ചപ്പോൾ
അൽ അഹ്സ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനം ഒ.ഐ.സി.സി അൽ അഹ്സ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹുഫൂഫ് സംസം മെഡിക്കൽ കോംപ്ലക്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് നവാസ് കൊല്ലം ഇന്ത്യൻ ദേശീയപതാക ഉയർത്തി. ഏരിയാകമ്മിറ്റി വൈസ് പ്രസിഡൻറ് അർശദ് ദേശമംഗലം ചടങ്ങിൽ പങ്കെടുത്തവർക്ക് ദേശീയ അഖണ്ഡതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് റഫീഖ് വയനാട് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി റഷീദ് വരവൂർ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. അനിരുദ്ധൻ കായംകുളം, ലിജു വർഗ്ഗീസ്, ഷാനി ഓമശ്ശേരി, റിജോ ഉലഹന്നാൻ, ദിവാകരൻ കാഞ്ഞങ്ങാട്, അനീഷ് സനാഇയ്യ, തമ്പി കൊല്ലം എന്നിവർ സംസാരിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് സന്ധിയില്ലാ സമരം നയിച്ച് മഹാത്മാ ഗാന്ധി, മോത്തിലാൽ നെഹ്റു, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായി പട്ടേൽ, സുഭാഷ് ചന്ദ്ര ബോസ്, മൗലാന അബുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ നേടിത്തന്ന സ്വാതന്ത്ര്യത്തെ വികലമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് യോഗം വിലയിരുത്തി.
സ്വാതന്ത്ര്യ സമരത്തെ അന്ന് ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്ത സവർക്കറെ പോലുള്ളവരുടെ പേരുകൾ ഉയർത്തിക്കാട്ടി ചരിത്രസത്യങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്ന വർത്തമാനകാല ഇന്ത്യൻ ഭരണകൂടത്തിെൻറ കുത്സിത നീക്കങ്ങളെ പരാജയപ്പെടുത്താൻ മുഴുവൻ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി നിസാം വടക്കേകോണം ചടങ്ങിന് സ്വാഗതവും അസിസ്റ്റൻറ് ട്രഷറർ ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു. വന്ദേമാതരാലാപനത്തോടെ തുടക്കം കുറിച്ച ആഘോഷ പരിപാടികൾ ദേശീയ ഗാനാലാപനത്തോടെയാണ് അവസാനിച്ചത്. ചടങ്ങിെൻറ ഭാഗമായി സംസം ക്ലിനിക്കിലും പരിസര പ്രദേശങ്ങളിലും പായസ വിതരണവും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.