ജിദ്ദ: ജിദ്ദയിൽ മലയാളി സംഘടനകളുടെ നവ കൂട്ടായ്മ ഇന്ത്യൻ വെൽെഫയർ അസോസിയേഷൻ (ഐ.ഡബ്ല്യു.എ) നിലവിൽ വന്നു. ജീവകാരുണ്യ, കലാസാംസ്കാരിക, മത, രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്ന 11ഒാളം സംഘടനകളുടെ ഇൗ കൂട്ടായ്മ ജീവകാരുണ്യം, നിയമസഹായം, ആതുര സേവനം, ഹജ്ജ് വളൻറിയർ സേവനം, ആരോഗ്യ കലാ, കായിക പരിപാടികൾ തുടങ്ങി വിവിധ മേഖലകളിലായിരിക്കും പ്രവർത്തനങ്ങളെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: അബ്ദുറബ് പള്ളിക്കൽ (മുഖ്യ രക്ഷാധികാരി), സലാഹ് കാരാടൻ (പ്രസി), നാസർ ചാവക്കാട് (ജന. സെക്ര), ദിലീപ് താമരക്കുളം (ജന. കൺ), അബ്ബാസ് ചെങ്ങാനി (ട്രഷ), ഗഫൂർ തേഞ്ഞിപ്പലം (പി.ആർ.ഒ), അബ്ദുൽ കരീം, ലിയാഖത്ത് കോട്ട, നഷ്രിഫ് (വൈ. പ്രസി), സി. സലിം, അബ്ദുൽ റസാഖ് മമ്പുറം, റിസ്വാൻ അലി, ഹനീഫ പാറക്കല്ലിൽ (ജോ. സെക്ര), മുസ്തഫ പെരുവള്ളൂർ (മീഡിയ കൺ). വിവിധ സംഘടന പ്രധിനിധികളെ ഉൾപ്പെടുത്തി 24 അംഗ പ്രവർത്തക സമിതിയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.