ഇന്ത്യൻ സോഷ്യൽ ഫോറം അൽജൗഫ് ബ്ലോക്ക് കമ്മിറ്റി പ്രവർത്തക കൺവെൻഷനിൽനിന്ന്
സകാക്ക: ഇന്ത്യൻ സോഷ്യൽ ഫോറം അൽജൗഫ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡൻറ് നജീബ് വള്ളക്കടവ് അധ്യക്ഷത വഹിച്ചു. സാക്കിർ ഹുസൈൻ വിഷയം അവതരിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ രണാങ്കണത്തിൽ പൂർവസൂരികളായ മഹാരഥന്മാർ നടത്തിയ പടയോട്ടത്തെ ഓർമിച്ചെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. ഭരണകൂട ഭീകരതയും ഫാഷിസ്റ്റ് തേർവാഴ്ചയും നടമാടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധിക്കുകയും പോരാടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി. ചടങ്ങിൽ സോഷ്യൽ ഫോറത്തിൽ പുതിയതായി ചേർന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി.
ബ്ലോക്ക് കമ്മിറ്റി അംഗം ഷാജിമോൻ സ്വാഗതവും സിറ്റി ബ്രാഞ്ച് പ്രസിഡൻറ് നിഷാദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.