ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന​ത്തി​ൽ

അം​ഗ​ത്വം സ്വീ​ക​രി​ച്ച​വ​ർ

ഇന്ത്യൻ സോഷ്യൽ ഫോറം അംഗത്വ കാമ്പയിൻ തുടങ്ങി

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി അംഗത്വ കാമ്പയിന് ജിദ്ദയിൽ തുടക്കം കുറിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും, മറ്റു സാമൂഹിക, സാംസ്‌കാരിക സേവന മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളും പുതുതായി അംഗത്വം സ്വീകരിച്ചു.

ചടങ്ങ് ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ വൈസ് പ്രസിഡന്റ് നസ്രുൽ ഇസ്‍ലാം ചൗധരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിലനിൽക്കുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്‍ലിംകളും, ദലിതുകളും മറ്റു ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാരും വളരെയധികം ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും പതിറ്റാണ്ടുകൾക്ക് മുമ്പ് പൂർവികർ മാതൃരാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലി നൽകി നേടിയെടുത്ത സ്വാതന്ത്ര്യം തിരിച്ചു പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അതിന് ജാതി, മത, വർണ, ഭാഷകൾക്കതീതമായി പ്രവർത്തിക്കുന്ന അർപ്പണബോധവും ദേശത്തോട് കൂറുമുള്ള യുവതലമുറക്കെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സാധാരണക്കാർ സമ്മേളന വേദിയിൽ വെച്ച് ഇന്ത്യൻ സോഷ്യൽ ഫോറം അംഗത്വം സ്വീകരിച്ചു. അബ്ദുൽ ഗനി മലപ്പുറം സംസാരിച്ചു.

ഹനീഫ കടുങ്ങല്ലൂർ സ്വാഗതവും മുനീർ ഗുരുവായൂർ നന്ദിയും പറഞ്ഞു. എൻജിനീയർ അബ്ദുൽമജീദ് ബദറുദ്ദീൻ, മെഹ്താബ് ഖാദർ, മുഹമ്മദ് ഇഖ്ബാൽ ഉള്ളാൾ കർണാടക, ഫിറോസ് അഹമ്മദ് അലഹബാദ്, സയ്യിദ് ആസിഫ്, കോയിസ്സൻ ബീരാൻ കുട്ടി, മുഹമ്മദ് റഫീഖ് തമിഴ്നാട്, സൽമാൻ സിദ്ദീഖി ലഖ്നോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Indian Social Forum membership campaign launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.