representational image

സൗദിയിൽ ഇന്ത്യൻ സ്​കൂളുകൾ ജൂൺ 21 വരെ തുറക്കില്ല

റിയാദ്​: കോവിഡ് പ്രതിസന്ധിയിൽ അടച്ച സൗദി അറേബ്യയിലെ ഇൻറർനാഷനൽ ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ തുറക്കില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. ഇന്ത്യൻ സ്​കൂൾ ഉന്നതാധികാരസമിതിയുടെയും അതത്​ സ്​കൂൾ ഭരണസമിതികളുടേയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സ്​കൂളുകൾ  തുറക്കുന്നത്​ നീട്ടിവെച്ചത്​. 

ഏപ്രില്‍ 20ന് സ്‌കൂളുകള്‍ അടിച്ചിടാന്‍ എടുത്ത തീരുമാനത്തി​​​െൻറ തുടച്ചയായാണ്​ നടപടി. സൗദിയില്‍ ലോക്​ഡൗൺ ഇളവുകള്‍ പ്രഖ്യാപിക്കുന്ന  സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തി​​​െൻറ നിർദേ‍ശങ്ങൾക്ക്​ അനുസൃതമായി സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തും. 

ഫീസ് കുടിശ്ശികയുള്ള വിദ്യാർഥികളേയും സ്‌കൂളുകള്‍ നടത്തുന്ന ഓൺലൈന്‍ ക്ലാസുകളില്‍ ചേരാന്‍ അനുവദിക്കും. രക്ഷിതാക്കള്‍ ഇപ്പോള്‍ ട്യൂഷന്‍ ഫീ മാത്രമേ അടക്കേണ്ടതുള്ളൂ. രാജ്യത്തെ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളും സമാന നടപടികള്‍ സ്വീകരിക്കാന്‍ അംബാസഡര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

Tags:    
News Summary - indian schols in saudi will not open till june 21 -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.