മലസിലെ ലുലു മാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച ഇന്ത്യൻ ഓവർസീസ് ഫോറം പ്രവർത്തകർ രക്തബാങ്കിെൻറ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
റിയാദ്: ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി റിയാദ് മലസിലെ ലുലു മാളിൽ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ നാഷനൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ 300 പേർ പങ്കെടുത്തു. അതിൽ 120 പേർ രക്തം ദാനം ചെയ്തു.
ഐ.ഒ.എഫ് ദേശീയ പ്രസിഡൻറ് ദേവേന്ദ്ര ഭംഗലെ ആമുഖ പ്രസംഗം നടത്തി. രക്തബാങ്ക് ഉദ്യോഗസ്ഥൻ ഖാലിദ് ഐ. സൗബായി, പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡൻറ് കബീർ പട്ടാമ്പി, ശിഹാബ് കൊട്ടുകാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സുരേഷ് പാലക്കാട്, ചന്ദൻ കുമാർ, ചൈതന്യ കോതവാഡെ, പ്രേംദാസ്, പ്രസന്ന റാവു, സുനിൽ നായർ, പ്രകാശ് വർമ, വേണു ഗോപാൽ ക്യാമ്പിെൻറ നടത്തിപ്പിന് നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.