ഇന്ത്യൻ ഇസ്ലാഹീ സെൻറർ മധ്യ മേഖല കൺവെൻഷൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസലോകത്ത് മലയാളികൾക്കിടയിൽ ഇസ്ലാമിക ആദർശ പ്രബോധനവും ധാർമ്മിക സന്ദേശ പ്രചാരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാക്കുന്നതിനായി ഇന്ത്യൻ ഇസ്ലാഹീ സെൻറർ (കെ.എൻ.എം) സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച മധ്യമേഖലാ കൺവെൻഷൻ റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ സമാപിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് ചെമ്പൻ കൺവെൻഷെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
1980കളിൽ സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ച ഇസ്ലാഹീ സെന്ററുകൾ പ്രവാസി മലയാളികളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ബത്ഹ ജംഇയ്യത്തുദ്ദഅ്വ സെൻറർ ഡയറക്ടർ ശൈഖ് ഖാലിദ് അൽജഅ്റാൻ സംസാരിച്ചു. ദേശീയ സമിതി സെക്രട്ടേറിയറ്റ് അംഗം അബ്ദുറസാഖ് സ്വലാഹി അധ്യക്ഷത വഹിച്ചു.
‘നേതാക്കളോട്’ എന്ന സെഷനിൽ ‘തൗഹീദീ പ്രസ്ഥാനത്തിെൻറ നേതൃത്വവും സമീപനവും’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സമിതി ജനറൽ സെക്രട്ടറി മുഹമ്മദ് കബീർ സലഫി ക്ലാസെടുത്തു.
‘യുവനേതാക്കളോട്’ എന്ന സെഷനിൽ ‘പ്രവാസ യുവതയുടെ പ്രബോധന ബാധ്യതകൾ’ എന്ന വിഷയത്തിൽ അൽ ഖോബാർ ഹിദായ ജാലിയാത്ത് പ്രബോധകൻ അജ്മൽ മദനിയും, ‘പോഷകഘടക നേതാക്കളോട്’ എന്ന സെഷനിൽ ‘ലിബറൽ ചിന്തകളിലെ ചതിക്കുഴികൾ’ എന്ന വിഷയത്തിൽ റിയാദ് ഇസ്ലാഹീ സെൻറർ പ്രസിഡൻറ് അബ്ദുൽ ഖയ്യൂം ബുസ്താനിയും ക്ലാസുകൾക്ക് നേതൃത്വം നൽകി. റിയാദ് സലഫി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ റൗദ, മലസ്, അസീസിയ, ഒലയ്യ, ബത്ഹ, ശുമൈസി എന്നീ യൂനിറ്റുകളിലെയും റിയാദ് കർണാടക സലഫി അസോസിയേഷനിലെയും എക്സിക്യുട്ടീവ് അംഗങ്ങളും, എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി, എം.ജി.എം സ്റ്റുഡൻറ്സ് വിങ്, റിയാദ് എം.എസ്.എം എന്നീ പോഷക സംഘടനകളുടെ നേതാക്കളും സജീവമായി പങ്കെടുത്തു.
മൗലവി മുഹമ്മദ് കുട്ടി കടന്നമണ്ണ, അമീഷ് സ്വലാഹി, ശഹബാസ് എം.ഡി പുളിക്കൽ (ബുറൈദ), ആസിഫ് കണ്ണിയൻ (മലസ്), ശംസീർ (ഒലയ്യ), ഫൈസൽ കുനിയിൽ (ബത്ഹ), അബ്ദുറസാഖ് (റൗദ), ഫാഇസ് മുട്ടിൽ (അസീസിയ), ഫർഹാൻ കാരക്കുന്ന് (ശുമൈസി), സാജിദ് കൊച്ചി (സെൻട്രൽ കമ്മിറ്റി), മൂസ തലപ്പാടി (റിയാദ് കർണാടക് സലഫി അസോസിയേഷൻ), ജുന ആസിഫ് ചുങ്കത്തറ (എം.ജി.എം), സലീം പറമ്പിൽ പീടിക, അനീസ് ചുഴലി, സിയാദ് അബ്ദുറഹ്മാൻ ആലപ്പുഴ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിെൻറ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. ആർ.ഐ.ഐ.സി യൂത്ത് വിങ് കൺവീനർ ഫർഹാൻ കാരക്കുന്ന് അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ലഹരി മാഫിയക്കെതിരെയുള്ള കേരള സർക്കാരിെൻറ ‘തൂഫാൻ ദ നാർക്കോ ഹണ്ട്’ കാമ്പയിന് ദേശീയ സമിതിയുടെ പൂർണ സഹകരണം അദ്ദേഹം ഈ ചടങ്ങിൽ വെച്ച് വാഗ്ദാനം ചെയ്തു.മുജീബ് അലി തൊടികപ്പുലം സ്വാഗതവും അബ്ദുസ്സലാം ബുസ്താനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.