സോണി പാറക്കലിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
17 വർഷത്തെ പ്രവാസത്തിന് വിരാമം; സോണി പാറക്കലിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി
റിയാദ്: 17 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തൃശൂർ ജില്ല ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗവുമായ സോണി പാറക്കലിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദിലെ ബത്ഹ സബർമതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പ്രവാസ ജീവിതത്തിനിടയിൽ സംഘടനാ രംഗത്ത് സജീവമായി പ്രവർത്തിച്ച സോണി പാറക്കലിന്റെ സേവനങ്ങളെ അനുസ്മരിച്ചും അദ്ദേഹത്തിന് ഭാവിജീവിതത്തിൽ ആശംസകൾ നേർന്നുമായിരുന്നു ചടങ്ങ്.ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറപരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജോയിന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രസംഗം നടത്തി.
തൃശൂർ ജില്ലാ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിലും സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം എന്ന നിലയിലും സോണി പാറക്കൽ സംഘടനക്ക് നൽകിയ സംഭാവനകളെ ചടങ്ങിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു.
ഒ.ഐ.സി.സി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, അബ്ദുല്ല വല്ലാഞ്ചിറ, ഫൈസൽ ബാഹസ്സൻ, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, യഹിയ കൊടുങ്ങല്ലൂർ, സക്കീർ ദാനത്ത്, സെയ്ഫ് കായംകുളം, ജയൻ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, റഹ്മാൻ മുനമ്പത്ത്, അഡ്വ. എൽ.കെ. അജിത്ത്, മാള മുഹിയുദ്ധീൻ, അമീർ പട്ടണത്ത്, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, അലി ആലുവ, സന്തോഷ് ബാബു കണ്ണൂർ, ബഷീർ കോട്ടയം, ഒമർ ഷരീഫ് കോഴിക്കോട്, മൊയ്തീൻ മണ്ണാർക്കാട്, ജംഷീദ് തുവ്വൂർ, അലക്സ് കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് സലീം കളക്കര സോണി പാറക്കലിന് സമ്മാനിച്ചു.
ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഓഡിറ്റർ നാദിർഷാ റഹ്മാൻ നന്ദിയും പറഞ്ഞു. അശ്റഫ് മേച്ചേരി, നാസർ ലെയ്സ്, നാസർ മാവൂർ, ഷംസീർ പാലക്കാട്, ഹരീന്ദ്രൻ കണ്ണൂർ, സൈനുദ്ധീൻ വല്ലപ്പുഴ, അഖിനാസ് കരുനാഗപ്പള്ളി, റിയാസ് ആസാദ്, അജീഷ് ചെറുവട്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സോണി പാറക്കൽ മറുപടി പ്രസംഗം നടത്തി ഒ.ഐ.സി.സി പ്രവർത്തനങ്ങളിലൂടെ ലഭിച്ച സൗഹൃദങ്ങളും അനുഭവങ്ങളും ജീവിതത്തിലെ വിലപ്പെട്ട സമ്പത്താണെന്നും യാത്രയയപ്പ് ചടങ്ങ് വലിയ സന്തോഷവും അഭിമാനവും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.