?????? ???? ????????? ??? ??????? ??????, ????? ????? ???????? ?????? ??? ??????? ???????????????????? ???????????? ??????????? ??????????????????????

ഒരു ലക്ഷം ഇന്ത്യൻ ഹാജിമാർ ഹറമിലെ ജുമുഅയിൽ പങ്കെടുത്തു 

മക്ക : ഒരു ലക്ഷം വരുന്ന ഇന്ത്യൻ ഹാജിമാരാണ് ഇനലെ  ജുമുക്കും പ്രാർഥനക്കുമായി മസ്​ജദുൽ ഹറാമിൽ എത്തിയത്.  പഴുതടച്ച സംവിധാനങ്ങൾ ഒരുക്കി ഇന്ത്യൻ  ഹജ്ജ് മിഷനും സന്നദ്ധപ്രവർത്തകരും കർമരംഗത്തു സജീവമായി. അസീസിയ കാറ്റഗറിയിലുള്ള ഹാജിമാർക്ക് തിരക്കൊഴിവാക്കാൻ വളരെ നേരത്തെ തന്നെ ഹറമിലെത്തണമെന്നു ഹജ്ജ്​മിഷൻ   നിർദേശിച്ചിരുന്നു.  കാലത്തു ആറുമണിക്ക് തന്നെ ഹാജിമാർ ഹറമിലേക്കു പുറപ്പെട്ടു. ഓരോ ബ്രാഞ്ചിനും  പ്രത്യേകമൊരുക്കിയ മൊരുക്കിയ ബസ്​ സ്​റ്റേഷനുകളിൽ നിന്നാണ്​ ഹാജിമാർ ഹറാമിലേക്കു പുറപ്പെടുന്നത്.  

ഹറമിന് പരിസരത്തെ ക്ലോക്ക് ടവറിനു താഴെ ആജ്യാദിലും, മഹബസുൽ ജിന്നിലും, ഗസയിലുമാണ് ഇന്ത്യൻ ഹാജിമാർക്ക്​ പ്രത്യേക ബസ്​ സ്​റ്റേഷൻ  ഒരുക്കിയത്​. ഹറമിലെത്തിയ ഹാജിമാർ വെള്ളിയാഴ്ചയിലെ പ്രത്യേക പ്രാർഥനയിലും നമസ്കാരത്തിലും  പങ്കെടുത്ത്​ ഉച്ചക്ക് രണ്ടുമണിയോടെ താമസ സ്ഥലത്തേക്ക് തിരിച്ചു. ഹാജിമാർ ഒരേസമയം തിരിച്ചു പോകുന്നത് വലിയ തിരക്ക്​ ഉണ്ടാവുമെന്നതിനാൽ എല്ലാ വെള്ളയാഴ്ചയും ഹജ്ജ് മിഷൻ പ്രതേക  മുൻകരുതലുകൾ എടുതി രുന്നു.

സന്നദ്ധ സംഘടനാ പ്രവർത്തകരെ പ്രതേകം ഹജ്ജ് മിഷനിൽ വിളിച്ചു വരുത്തി  ചർച്ച നടത്തി   ഓരോ സംഘടനക്കും ഓരോ  ഭാഗ തായി   പ്രതേക ജോലികൾ  ഏൽപ്പിച്ചിരുന്നു, ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർക്കു പ്രതേകം ഡ്യൂട്ടി നൽകിയിരുന്നു. മെഡിക്കൽ വിങ്ങിലെ ജീവനക്കാരെ ഹറാമിന്റെ പരിസരത്തു് പ്രതേകം വിന്യസിപ്പിച്ചിരുന്നു നിരവധിപേരാണ് നിര്ജ്ജലീകരണവും ക്ഷീണവും കാരണം നിരവധി ഹാജിമാരാണ് എവിടെ എത്തിയത് നടപടികൾ നേതൃത്വം നൽകാൻ കോൺസൽ ജനറൽ നൂർ റഹ്‌മാൻ, ഹജ്ജ് കോൺസൽ ഷാഹിദ് ആലം എന്നിവർ ഹജ്ജ്ജ് മിഷൻ ഉദിയോഗസ്ഥർക്കൊപ്പം ആദ്യവസാനം നിലകൊണ്ടു സന്നദ്ധ സേവകർ കു‌ടി സജീവ മായതോടെ വെളിയാഴ്ചത്തെ നടപടികൾ ആയാസമായി അവസാനിച്ച ആശ്വാസത്തിലാണ്‌ ഹജ്ജ് മിഷൻ.

Tags:    
News Summary - indian hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.