മക്ക: ദുൽഹജ്ജ് ആദ്യ വെള്ളിയാഴ്ച ഒന്നെകാൽ ലക്ഷത്തോളം ഹാജിമാരെ പ്രശനങ്ങളൊന്നും കൂടാതെ ജുമുഅയിലും പ്രാർഥനയിലും പങ്കെടുപ്പിച്ച ചാരിതാർഥ്യത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ. ഹാജിമാരെല്ലാം അതിരാവിലെ തന്നെ ഹറമിലേക്കു പുറപ്പെട്ടിരുന്നു. ഹജ്ജിനു മുമ്പുള്ള അവസാന വെള്ളിയാഴ്ചത്തെ തിരക്ക് പരിഗണിച്ച് ഹജ്ജ് മിഷൻ പ്രത്യേക നിർദേശങ്ങൾ നൽകി. ചെറു ഭക്ഷണം കൈയിൽ കരുതണം, അസുഖമുള്ള ഹാജിമാർ റൂമിൽ തന്നെ പ്രാർഥന നിർവഹിക്കണം , ഏറ്റവും കൂടുതൽ പേർ താമസിക്കുന്ന അസീസിയ മുഹത്തതുൽ ബാങ്കിലെ ഹാജിമാർ ഒമ്പതു മണിക്ക് മുമ്പ് തന്നെ ഹറമിൽ എത്തണം, ബിൻഹുമൈദിൽ താമസിക്കുന്നവർ ഒമ്പത് മുതൽ പുറപ്പെടണം എന്നീ നിർദേശങ്ങളാണ് നൽകിയിരുന്നത്. വിവിധ ബസ് സ്റ്റേഷനുകളിൽ സേവനത്തിന് ഓരോ സന്നദ്ധ സംഘടനകളെയും ചുമതല ഏൽപിച്ചു. ഹജ്ജ് മിഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും അണിനിരത്തിയാണ് ഹജ്ജ് മിഷൻ ‘ഫ്രൈഡെ ഒാപറേഷൻ’ വിജയകരമായി പൂർത്തിയാക്കിയത്.
600 ബസുകൾ 4000 സർവീസുകൾ ഇന്ത്യൻ ഹാജിമാർക്കായി നടത്തിയതായി അസീസിയ ട്രാൻസ്പോർേട്ടഷൻ കോ^ഒാർഡിനേറ്റർ ബി.അബ്ദുൽ നാസർ പറഞ്ഞു. മെഡിക്കൽ വിഭാഗത്തിൽ അഡീഷനൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഖുദായിലും, ബാബലി, മഹാബസത്തുൽ ജിനിലും ആബുലൻസ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. ഹജ്ജ് മിഷെൻറയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ വെള്ളം, ചെരിപ്പ് എന്നവ വിതരണം ചെയ്തു.
ജുമുഅയിലും പ്രാർഥനയിലും പങ്കെടുത്ത ഹാജിമാരെ നാല് മണിയോടെ താമസ സ്ഥലത്ത് എത്തിക്കാനായി. കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്‌മാൻ ശൈഖും , ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലമും ആദ്യാവസാനം വരെ വളണ്ടിയർമാർക്കൊപ്പം സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.