റിയാദ്: ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെ മുഴുവൻ പ്രവാസി ഭാരതീയരെയും റിയാദ് ഇന്ത്യൻ എംബസി ക്ഷണിച്ചു. ജനുവരി 26ന് രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷത്തിന് തുടക്കമാവും. ഈ പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
രാവിലെ 7.45ന് ഗേറ്റ് അടയ്ക്കും. അതിന് മുമ്പ് എല്ലാവരും എംബസി അങ്കണത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. https://eoiriyadh.gov.in/regevent2.php എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ എംബസിയിൽനിന്ന് കൺഫേമേഷൻ ഇമെയിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.