റിയാദ്: കുവൈത്തില്‍ നിന്ന് വന്ന ഇന്ത്യക്കാരുടെ ഉംറ സംഘം അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു. മഹാരാഷ്ട്ര പുണെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണ് മരിച്ചത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സക്ക് സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു. കുടെയുണ്ടായിരുന്ന മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പുറത്തറിയാൻ വൈകി.
അല്‍റഫഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച ഖബറടക്കി. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹബൂബ്, നസീര്‍ മറ്റത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.