സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫലിഹ്, വിദേശകര്യ സഹമന്ത്രി വി. മുരളീധരൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഫിക്കി ഡയറക്ടർ ജനറൽ ശൈലേഷ് പാഥക് എന്നിവർ ഡൽഹിയിൽ

ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ വഴിത്തിരിവിന്​ ജി 20 ഉച്ചകോടി സഹായമായി -എം.എ. യൂസഫലി

റിയാദ്​: ലോകരാജ്യങ്ങൾക്കിടയിലെ പരസ്പര ബന്ധം പൊതുവിൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സവിശേഷമായി ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ വഴിത്തിരിവ് സൃഷ്​ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫലി അഭിപ്രായപ്പെട്ടു.

സൗദി വ്യവസായ വകുപ്പ് മന്ത്രി ബന്ദർ അൽ ഖുറയിഫിനോടൊപ്പം

വാണിജ്യ - വ്യവസായ മേഖലകളിൽ ഒരു നവയുഗപ്പിറവിക്കാണ് ഡൽഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിഥാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്. ജി 20 ഉച്ചകോടിക്ക് ശേഷമുള്ള കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെ ഔദ്യോഗിക കൂടിക്കാഴ്​ചകളും ചർച്ചകളും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

സൗദി കമ്യൂണിക്കേഷൻ മന്ത്രി അബ്​ദുല്ല ആമിർ അൽ സവാഹ

ഇന്ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-സൗദി വാണിജ്യ ഉച്ചകോടിയിലും കിരീടാവകാശിയുടെ ബഹുമാനാർഥം രാഷ്​ട്രപതി ദ്രൗപദി മുർമു രാഷ്​ട്രപതി ഭവനിൽ ഒരുക്കുന്ന അത്താഴ വിരുന്നിലും യൂസഫലി സംബന്ധിക്കുന്നുണ്ട്.

സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബിയോടൊപ്പം


Tags:    
News Summary - India-Saudi Arabia relations take a new turn at G20 summit says MA Yusuff Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.