റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിലൂടെ ചർച്ച നടത്തി. തിങ്കളാഴ്ചയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും, സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി.
പശ്ചിമേഷ്യയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന അപകടകരമായ സൈനിക നീക്കങ്ങളിൽ ഇരുനേതാക്കളും ആശങ്ക രേഖപ്പെടുത്തി. സൗദി അറേബ്യക്ക് നേരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തെയും പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന ഏതൊരു നീക്കത്തെയും അപലപിക്കുന്നതായും, ഈ വിഷയത്തിൽ ഇന്ത്യ സൗദിക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് ഈ ചർച്ചയെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.