സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ചർച്ച നടത്തുന്നു.

ഇന്ത്യക്കും സൗദിക്കുമിടയിൽ വിമാനസർവീസ്: ഇന്ത്യൻ, സൗദി വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ജിദ്ദ: കോവിഡ് മഹാമാരിയെത്തുടർന്ന് ഒരു വർഷത്തിലധികമായി ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് താൽക്കാലികമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി, നയതന്ത്ര ബന്ധവും കോവിഡ് സാഹചര്യങ്ങളും ചർച്ച ഇരുവരും ചർച്ച ചെയ്തു.

കോവിഡ് സാഹചര്യങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കർ സൗദി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തുന്നത്. നിലവിൽ ഇന്ത്യയിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇരു മന്ത്രിമാരുടെയും ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് സൗദി പ്രവാസികൾ ഉറ്റുനോക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.